ഭാര്യ തന്‍റെ അടുക്കളക്കാരിയെന്ന് നൈജീരിയൻ പ്രസിഡന്‍റ്
text_fieldsഅബുജ: മര്യാദക്ക് ഭരിക്കണമെന്നും ഇല്ലെങ്കിൽ തന്‍റെ പിന്തുണയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകിയ ഭാര്യക്ക് അടുക്കളയെക്കുറിച്ച് മാത്രമേ അറിയൂവെന്ന് നൈജീരിയൻ പ്രസിഡന്‍റിന്‍റെ മറുപടി. 'എന്‍റെ ഭാര്യ ഏത് പാർട്ടിയിലാണെന്ന് എനിക്കറിയില്ല. പക്ഷെ അവൾ എന്‍റെ അടുക്കളയും സ്വീകരണമുറിയും മറ്റൊരു മുറിയുമാണ് അവളുടെ ലോകം-' ഇതായിരുന്നു നൈജീരിയൻ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ മറുപടി.
ജർമൻ പ്രസിഡന്‍റ് ആഞ്ചല മെർക്കൽ പങ്കെടുത്ത പരിപാടിയിലായിരുന്നു ബുഹാരി ഇത്തരമൊരു പരാമർശം നടത്തിയത്. ബുഹാരിയുടെ മറുപടി ജർമനിയിൽ വിശദീകരിച്ച ദ്വിഭാഷിയുടെ വാക്കുകൾ കേട്ട് മെർക്കൽ പുഞ്ചിരിച്ചു.
പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഭരിക്കാനാവില്ല എന്നും ബുഹാരി വ്യക്തമാക്കി.
നൈജീരിയയിൽ ഒരു വ്യവസ്ഥയുമില്ലാത്ത സംവിധാനമാണുള്ളത്. ഇതിൽ ഒരു മാറ്റവുമില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്നാണ് പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയ്ക്ക് ഭാര്യ ഐഷ ബുഹാരി മുന്നറിയിപ്പ് നല്‍കിയത്. ബി.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് െഎഷ ബുഹാരി നിലപാട് വ്യക്തമാക്കിയത്. സർക്കാറിെൻറ പദ്ധതികളെ കുറിച്ചോ പ്രവർത്തനങ്ങളെ കുറിച്ചോ അദ്ദേഹത്തിനറിയില്ല. ഈയവസ്ഥ തുടർന്നാൽ അടുത്ത തവണ സ്ത്രീകളോട് വോട്ട് ചോദിക്കാനോ പ്രചരണ പരിപാടികൾക്കോ താൻ ഉണ്ടാവില്ലെന്നും അഭിമുഖത്തില്‍ ഐഷ ബുഹാരി വ്യക്തമാക്കിയിരുന്നു..
1980കളിൽ സൈനിക മേധാവിയായിരുന്ന പ്രസിഡന്‍റ് ബുഹാരി 2015ൽ മൂന്ന് ചവണ പരാജയപ്പെട്ടതിന് ശേഷം നാലാം തവണയാണ് പ്രസിഡന്‍റ് പദവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ മുൻ ശത്രുക്കളും അവസര വാദികളും അടങ്ങുന്ന കൂട്ടുകെട്ടിന്‍റെ പിന്തുണയോടെയാണ് ബുഹാരി നാലാംതവണ അധികാരത്തിലേറിയത്.
എന്നാൽ ബുഹാരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നൈജീരിയയിലെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ബുഹാരിയെ ഡൊണാൾഡ് ട്രംപിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.