സുഡാനിൽ പ്രസിഡൻറിനെ പുറത്താക്കി
text_fieldsഖാർത്തൂം: ആഫ്രിക്കൻരാജ്യമായ സുഡാനിൽ മാസങ്ങളായി തുടരുന്ന പ്രക്ഷോഭം ഫലംകണ്ടു. പ്രസിഡൻറ് ഉമർ അൽ ബഷീറിനെ രണ്ടുവർഷത്തേക്ക് സ്ഥാനത്തുനിന്ന് നീക്കി സൈന്യം ഭരണം പിടിച്ചെടുത്തു. ഉമർ അൽ ബഷീറിനെ അറസ്റ്റുചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയയി സൈന്യം അറിയിച്ചു. പ്രസിഡൻറിനെ പുറത്താക്കിയതായി ദേശീയ ടെലിവിഷനിലൂടെയാണ് പ്രതിരോധമന്ത്രിയും വൈസ് പ്രസിഡൻറുമായ അഹ്മദ് ഇബ്നുഒൗഫ് അറിയിച്ചത്.
ഒരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തിെൻറ അതിർത്തികളും വ്യോമമേഖലകളും അടച്ചിടുകയാണെന്നും ഒപ്പം എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭരണകക്ഷിയായ നാഷനൽ കോൺഗ്രസിെൻറ സഖ്യസംഘടനയായ ഇസ്ലാമിക് മൂവ്മെൻറിെൻറ ഒാഫിസുകളിൽ സൈന്യം തിരച്ചിൽ നടത്തി.
ടെലിവിഷനുകളിൽ സാധാരണ പരിപാടികൾ നിർത്തിവെച്ച് രണഗീതങ്ങൾ സംപ്രേഷണം ചെയ്യാനും ഉത്തരവിട്ടു. പ്രസിഡൻറിനെ പുറത്താക്കിയ വിവരമറിഞ്ഞ് കടുത്ത ചൂടുപോലും വകവെക്കാതെ ആയിരങ്ങൾ തലസ്ഥാനത്തുടനീളം ആഘോഷപ്രകടനം നടത്തി. സുപ്രധാന അറിയിപ്പുണ്ടാകുമെന്ന സൈനിക ഇൻറലിജൻസ് വൃത്തങ്ങളുടെ പ്രഖ്യാപനത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ തന്നെ തലസ്ഥാനമായ ഖാർത്തൂമിൽ ജനം തടിച്ചുകൂടിയിരുന്നു.
1989ൽ അട്ടിമറിയിലൂടെയാണ് ഉമർ അൽ ബഷീർ അധികാരംപിടിച്ചെടുത്തത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇദ്ദേഹത്തിനെതിരെ വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും കേസെടുത്തിരുന്നു. റൊട്ടിയുടെയും എണ്ണയുടെയും വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസംബർ മുതൽ രാജിയാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയത്. 30വർഷമായി അധികാരത്തിൽ തുടരുന്ന 75കാരനായ ഉമർ അൽ ബഷീറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിെരയായിരുന്നു പ്രതിഷേധം.
അേതസമയം, സൈനിക അട്ടിമറിയെ എതിർത്ത പ്രക്ഷോഭകർ ജനാധിപത്യ ഭരണമാണ് രാജ്യത്തുവേണ്ടതെന്ന് ആവശ്യപ്പെട്ടു. യു.എൻ ഭീകരത സ്പോൺസ ർചെയ്യുന്ന സർക്കാറുകളുടെ പട്ടികയിൽപെടുത്തിയതോടെ 1993 മുതൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടുകഴിയുകയാണ് സുഡാൻ. നാലുവർഷത്തിനുശേഷം യു.എസും സമാന കാരണം കാണിച്ച് ഉപരോധം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.