Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇൗജിപ്​തിൽ യൂ...

ഇൗജിപ്​തിൽ യൂ ട്യൂബിന്​ ഒരു മാസത്തെ വിലക്ക്​

text_fields
bookmark_border
ഇൗജിപ്​തിൽ യൂ ട്യൂബിന്​ ഒരു മാസത്തെ വിലക്ക്​
cancel

കെയ്​റോ:  യൂ ട്യൂബിന്​ ഇൗജിപ്​തിൽ  ഒരു മാസത്തെ വിലക്കേർപ്പെടുത്തി ഉന്നത അഡ്​മിനിസ്​ട്രേറ്റിവ്​​ ​േകാടതി ഉത്തരവിട്ടു.​ ഇസ്​ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന്​ മുഹമ്മദ്​ ഹമിദ്​ സലീം എന്ന അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ്​ നടപടി​. വിധി അന്തിമമാണെന്നും അപ്പീൽ നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

നേരത്തെ ലോവർ അഡ്​മിനിസ്​ട്രേറ്റിവ്​ കോടതി നാഷണൽ ടെലികമ്മ്യൂണിക്കേഷൻസ്​ ​റഗുലേറ്ററി അതോറിറ്റി (എൻ.ടി.ആർ.എ) യോട്​ യു ട്യൂബിന്​ വിലക്കേർപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്​ നടപ്പിലാക്കാൻ പ്രയാസമാണെന്ന്​ ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിലാണ്​ ലോവർ കോടതിയുടെ വിധി ശരി വെച്ച്​ ഉന്നത കോടതിയുടെ വിധി​. 

വിധി യൂ ട്യൂബിനുള്ള ശിക്ഷയാണെന്നും വിലക്ക്​ വലിയ സാമ്പത്തിക ബാധ്യത യൂ ട്യൂബിന്​ വരുത്തി വെക്കുമെന്നും പരാതി നൽകിയ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. 2012ലാണ് ‘ഇന്നസെൻസ്​ ഒാഫ്​ മുസ്​ലിം’​ എന്ന പേരിൽ കേസിനാസ്​പദമായ 13 മിനുട്ട്​ ദൈർഘ്യമുള്ള വീഡിയോ യൂ ട്യൂബിൽ ചേർക്കുന്നത്​. 2013ലാണ്​ അഭിഭാഷകൻ പരാതി നൽകുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptmuslimbanyoutubemalayalam news
News Summary - one month ban on youtube in Egypt
Next Story