കോംഗോ വംശീയകലാപം: 250ലേറെ പേർ കൊല്ലപ്പെട്ടതായി യു.എൻ റിപ്പോർട്ട്
text_fieldsയുനൈറ്റഡ് നേഷൻസ്: വംശീയ കലാപത്തെ തുടർന്ന് മാർച്ച് മുതൽ ജൂൺ വരെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോയിൽ 62 കുട്ടികളുൾപ്പെടെ 250 ലേറെ പേർ കൊല്ലപ്പെട്ടതായി യു.എൻ അന്വേഷണസംഘത്തിെൻറ റിപ്പോർട്ട്.
കലാപത്തെ തുടർന്ന് കോംഗോയിലെ കാസായ് പ്രവിശ്യയിൽനിന്ന് ജൂണിൽ 100ഒാളം പേർ അയൽരാജ്യമായ അംഗോളയിലേക്ക് പലായനം ചെയ്തു. വെള്ളിയാഴ്ചയാണ് യു.എൻ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. കലാപം അതിജീവിച്ച 100ഒാളം ആളുകളുമായി സംഭാഷണം നടത്തിയാണ് യു.എൻ സംഘം റിപ്പോർട്ട് തയാറാക്കിയത്. കാസായ് പ്രവിശ്യയിൽനിന്ന് 80 കൂട്ടക്കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കാമുയ്ന സാപു മിലിഷ്യകളും കിൻഷാസ സർക്കാറും തമ്മിൽ 2016 ആഗസ്റ്റിലാണ് കലാപം തുടങ്ങിയത്. സർക്കാറിന് പിന്തുണയുമായി ഇൗ വർഷം മാർച്ചിൽ മനമുറ എന്നപേരിൽ പുതിയൊരു മിലിഷ്യസംഘവും രൂപംകൊണ്ടു. പലപ്പോഴും സർക്കാർ പിന്തുണയുള്ള മിലിഷ്യകൾ മറ്റ് വംശത്തിൽപ്പെട്ട ഗ്രാമീണരെ അടിച്ചമർത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽതുടരുന്ന കപിലക്കെതിരെ പ്രതിഷേധം നടത്തിയ 100 പേരെ കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.