സഹാറ മരുഭൂമി കടക്കുന്നതിനിടെ ദാഹിച്ചുവലഞ്ഞ് 44 പേർ മരിച്ചു
text_fieldsലണ്ടൻ: നൈജറിൽനിന്ന് ലിബിയ ലക്ഷ്യമിട്ട് പുറപ്പെട്ട സംഘത്തിെൻറ വാഹനം സഹാറ മരുഭൂമിയിൽ കുടുങ്ങി 44 പേർ മരിച്ചു. വാഹനം തകരാറിലായതിനെ തുടർന്ന് ഏറെ സമയം മരുഭൂമിയിൽ അകപ്പെട്ട സംഘം ദാഹമകറ്റാൻ വെള്ളം ലഭിക്കാതെയാണ് മരണത്തിനു കീഴടങ്ങിയതെന്ന് റെഡ്ക്രോസ് വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെട്ട ആറു പേരുടെ നില അതിഗുരുതരമായി തുടരുകയാണ്. ഇവർക്ക് സമീപത്തെ ഗ്രാമത്തിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
കൊടിയ പട്ടിണിയും ദാരിദ്ര്യവും ജീവിതം ദുസ്സഹമാക്കിയ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർ നൈജർ വഴി ലിബിയയിലേക്കും തുടർന്ന് മെഡിറ്ററേനിയൻ കടന്ന് യൂറോപ്പിലുമെത്താറുണ്ട്. സഹാറ മരുഭൂമിയിലെ ദുർഘടമായ ദീർഘപാത കടക്കുന്നതിനിടെ അപകടത്തിൽ പെടുന്നവരേറെ. ട്രക്കുകളിൽ കുത്തിനിറച്ചുള്ള യാത്രക്കിടെ കുടിവെള്ളംപോലും വാഹനത്തിൽ കരുതാത്തതാണ് ദുരന്തത്തിനിടയാക്കുന്നത്. എത്രപേർ മരണത്തിനു കീഴടങ്ങുന്നുവെന്ന കണക്കും ലഭ്യമാകാറില്ലെന്ന് റെഡ്ക്രോസ് പറയുന്നു. കഴിഞ്ഞ വർഷം 20 കുട്ടികളുൾപ്പെടെ 34 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ നൈജർ- അൽജീരിയ അതിർത്തിയിൽനിന്ന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.