ആമസോണിലെ കോവിഡ് രോഗികൾക്ക് ആശുപത്രി പണിയും -പെറു
text_fieldsലിമ: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളിൽ കോവിഡ്-19 സ്ഥിരീകരിച്ച ഗോത്രവർഗ വിഭാഗക്കാരെ ചികിത്സിക്കാൻ ആശുപത്രി പണിയുമെന്ന് പെറു. എത്രയും വേഗം തലസ്ഥാനമായ ലിമയിലെ പുകാൽപയിലെ 100 കിടക്കകളുള്ള ആശുപത്രി നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേശീയ സാമൂഹിക സുരക്ഷ സമതി വ്യക്തമാക്കി.
ബ്രസീലുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. ആശുപത്രി നിർമാണം മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. പെറുവിെൻറ അധീനതയിലുള്ള ആമസോണിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.
രാജ്യത്തെ ആശുപത്രികളെല്ലാം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. മരിക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ പ്രാദേശിക ശ്മശാനങ്ങളിൽ പോലും മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
220 ആരോഗ്യ പ്രവർത്തകരെ ആമസോണിലേക്ക് അയക്കുമെന്നും സർക്കാർ അറിയിച്ചു. ഓക്സിജെൻറയും മറ്റ് അവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. പെറുവിലെ ആകെ കോവിഡ് കേസുകളിൽ 2250 എണ്ണം ആമസോണിൽ നിന്നാണ്. 95 പേർ മരിക്കുകയും ചെയ്തു. പെറുവിൽ 88,541 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,523 പേർ മരണത്തിന് കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.