കെനിയയിൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം
text_fieldsൈനറോബി: കെനിയയിൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം. പ്ലാസ്റ്റിക് സഞ്ചി നിർമിക്കുന്നതും വിൽക്കുന്നതും കൊണ്ടുനടക്കുന്നതും 38,000 ഡോളർ വരെ(ഏതാണ്ട് 24 ലക്ഷം രൂപ) പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഒപ്പം നാലുവർഷം തടവുശിക്ഷയും അനുഭവിക്കേണ്ടിവരും.
പുതിയ നിയമമനുസരിച്ച് കെനിയയിലെത്തുന്നവർ പ്ലാസ്റ്റിക് സഞ്ചികൾ വിമാനത്താവളത്തിൽ ഉപേക്ഷിക്കണം. പുതിയ നിയമത്തെ തുടർന്ന് 80,000ത്തോളം തൊഴിലുകൾ നഷ്ടപ്പെടുമെങ്കിലും പരിസ്ഥിതി സംരക്ഷണമാണ് പ്രധാനമെന്ന് സർക്കാർ പറഞ്ഞു. 2.4 കോടി പ്ലാസ്റ്റിക് സഞ്ചികളാണ് കെനിയയിൽ ഉപയോഗിക്കുന്നത്.10 വർഷത്തിനിടെ മൂന്നാംതവണയാണ് കെനിയയിൽ പ്ലാസ്റ്റിക് നിരോധിക്കാൻ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.