ഇൗജിപ്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരണം; പ്രതിപക്ഷ നീക്കത്തിനെതിരെ സീസി
text_fieldsകൈറോ: ഇൗജിപ്തിൽ മാർച്ച് അവസാനവാരം നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽസീസി. ഏഴുവർഷം മുമ്പ് രാജ്യത്ത് സംഭവിച്ചതെന്താണോ അത് ആവർത്തിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്നാണ് സീസി നൽകിയ മുന്നറിയിപ്പ്. 2011ൽ ഹുസ്നി മുബാറക്കിനെതിരെ നടന്ന ജനകീയപ്രക്ഷോഭെത്തയാണ് സീസി പരാമർശിച്ചത്. അന്നത്തെ സാഹചര്യമല്ല ഇന്ന്. അതുകൊണ്ട് അത്തരം നീക്കങ്ങൾ വിലപ്പോവില്ലെന്നും വടക്കൻ ആഫ്രിക്കൻ രാജ്യമായ മമ്മോതിലെ പരിപാടിക്കിടെ സീസി വ്യക്തമാക്കി.
150 രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളുമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. 2014ൽ സീസിക്കെതിരെ മത്സരിച്ച അഭിഭാഷകൻ ഹംദീൻ സബാഹിയും അഴിമതിവിരുദ്ധ സേന മുൻ തലവൻ ഹിഷാം ജനീനയും അക്കൂട്ടത്തിലുണ്ട്. സീസിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ൈസനിക മേധാവി സാമി അനാെന സൈന്യം കള്ളക്കേസ് ചുമത്തി ജനുവരി 23ന് അറസ്റ്റ് ചെയ്തിരുന്നു. അനാനു വേണ്ടിയായിരുന്നു ഹിഷാമിെൻറ പ്രചാരണം.
സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന മറ്റു ചിലരും വിവിധ കേസുകളിൽ ജയിൽശിക്ഷ ഭീഷണിയിലാണ്. ഹുസ്നി മുബാറക്കിെൻറ കാലത്തു നടന്ന തെരഞ്ഞെടുപ്പിനോടാണ് മാർച്ചിലെ വോെട്ടടുപ്പിനെ വിമർശകർ താരതമ്യപ്പെടുത്തുന്നത്. എതിരാളികളെ തന്ത്രപൂർവം അടിച്ചമർത്തി രണ്ടാമൂഴത്തിലേക്ക് ഇൗസി വാക്കോവർ ആണ് സീസി ലക്ഷ്യമിടുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ് 2012ലെ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ സ്വതന്ത്രനായി മത്സരിച്ച അബ്ദുൽ മുൻഇം അബ്ദുൽ ഫത്തുഹ് ഇക്കുറി അങ്കത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
മറ്റൊരു സ്ഥാനാർഥിയായിരുന്ന അഹ്മദ് ശഫീഖ് സാകിയെയും ഇക്കുറി സീസി അടുപ്പിച്ചില്ല. വ്യോമസേനയിലെ മുതിർന്ന കമാൻഡറും ഇടക്കാല പ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹത്തെക്കൊണ്ട് മത്സരിക്കാനില്ലെന്ന് നിർബന്ധപൂർവം എഴുതിവാങ്ങിപ്പിക്കുകയായിരുന്നു. പിന്നീടായിരുന്നു അനാെൻറ രംഗപ്രവേശനം. അദ്ദേഹത്തെയും മാറ്റിനിർത്തിയതോടെ തത്ത്വത്തിൽ സീസിക്ക് എതിരാളികളില്ലാതായി.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് തെൻറ അനുയായിയായ മുർതസ മൻസൂറിനെ എതിരാളിയായി മത്സരിപ്പിക്കാനും സീസി പദ്ധതിയിട്ടിട്ടുണ്ട്. പേരിനെങ്കിലും എതിർ സ്ഥാനാർഥി വേണമെന്നതാണ് കാരണം. പത്രിക സമർപ്പിക്കാൻ സമയം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് സീസി സർക്കാറിനെ പിന്തുണക്കുന്ന അൽഗാദ് പാർട്ടിയുടെ മൂസ മുസ്തഫ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.