നൈജീരിയയിൽ ബുഹാരി തിരിെച്ചത്തി
text_fieldsഅബുജ: ചികിത്സക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ നൈജീരിയൻ പ്രസിഡൻറ് മുഹമ്മദ് ബുഹാരി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന െചയ്തു. മൂന്നുമാസത്തിലേറെ ലണ്ടനിൽ ചികിത്സയിലായിരുന്നു ബുഹാരി. തനിക്ക് വേണ്ടി പ്രാർഥിച്ച നൈജീരിയൻ ജനതക്ക് നന്ദി പറഞ്ഞ ബുഹാരി. സ്വന്തം മണ്ണിൽ തെൻറ സഹോദരങ്ങളുെട അടുത്ത് തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്നും അറിയിച്ചു.
ശനിയാഴ്ചയാണ് ബുഹാരി നൈജീരിയയിൽ തിരിച്ചെത്തിയത്. 74കാരനായ ബുഹാരി ചികിത്സാർഥമാണ് ലണ്ടനിൽ കഴിഞ്ഞതെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിെൻറ അസുഖമെന്താണെന്ന് െനെജീരിയൻ സർക്കാറോ കുടംബങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. ഇൗ വർഷത്തിെൻറ തുടക്കത്തിലും ഏഴാഴ്ചയോളം അദ്ദേഹം ചികിത്സാർഥം ലണ്ടനിൽ കഴിഞ്ഞിരുന്നു.
രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വന്ന കമൻറുകളെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. രാജ്യമെന്ന നിലയിൽ നൈജീരിയയുടെ നിലനിൽപ്പിനെ ചോദ്യം െചയ്യുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വന്ന കമൻറുകൾ തെന്ന വേദനിപ്പിച്ചുവെന്ന് ബുഹാരി പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ േബാകോഹറാമിെനതിരെ നേടിയ വിജയം വിശ്രമത്തിനുള്ള അവസരമായി നൈജീരിയൻ സുരക്ഷാ ഏജൻസി കരുതില്ലെന്നു മാത്രമല്ല, ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുഹാരിയുടെ അസുഖമെന്താണെന്ന് അറിയാൻ ജനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പ്രസംഗത്തിൽ അതേ കുറിച്ച് ഒന്നും അദ്ദേഹം സൂചിപ്പിച്ചിെല്ലന്ന് അൽജസീറ റിപ്പോർട്ട് െചയ്യുന്നു. ബുഹാരിെയ കാണാൻ ജനങ്ങൾ തെരുവുകളിൽ വരിയായി കാത്തിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.