പുരാതന ശവകുടീരവും ചുമർചിത്രങ്ങളും കണ്ടെത്തി
text_fieldsകൈറോ: കൈറോയിൽനിന്ന് 20 കിലോമീറ്റർ അകലെ സക്കാറയിൽ പുരാതന കാലഘട്ടത്തിലെ ആഭരണംകൊണ്ട് അലംകൃതമായ രാജപുരോഹിതയുടെ ശവകുടീരവും അപൂർവവും സംരക്ഷിതവുമായ ചുമർചിത്രങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഗിസ പീഠഭൂമിയിൽ കണ്ടെത്തിയ ശവകുടീരം ഇൗജിപ്റ്റിലെ ദേവതയായ ഹാതോറിെൻറ പുരോഹിതയായ ഹെറ്റ്പെറ്റിെൻറയാെണന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലീദ് അൽഇനാനി പറഞ്ഞു.
ശവകുടീരത്തിെൻറ ഉടമസ്ഥെൻറ പേരും സ്ഥാനവും തിരിച്ചറിയുന്നതിനാവശ്യമുള്ള വിവരങ്ങൾ ഒരു ശിലാ ഫലകത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. സംഗീത നൃത്ത പ്രകടനങ്ങളാണ് ചുമർചിത്രങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ആ കാലഘട്ടത്തിലെ വീട്ടുമൃഗമായ കുരങ്ങ് പഴം കഴിക്കുകയും വാദ്യസംഘത്തിന് മുന്നിൽ ചുവടുവെക്കുകയും ചെയ്യുന്ന രംഗങ്ങളാണ് മറ്റു ചുമർ ചിത്രങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.