റുവാണ്ടൻ വംശഹത്യക്ക് സഹായം ചെയ്ത ഫെലിസിയൻ കബൂഗ പാരീസിൽ അറസ്റ്റിൽ
text_fieldsപാരീസ്: റുവാണ്ടൻ വംശഹത്യക്ക് പിന്നിൽ പ്രവർത്തിച്ച ഫെലിസിയൻ കബൂഗ ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ അറസ്റ്റിൽ. 84കാരനായ കബൂഗ 25 വർഷങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്. അസ്നിറസ് സർ സെയിനിലെ ഫ്ലാറ്റിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
20ാം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ വംശഹത്യയിൽ പ്രധാന പങ്ക് വഹിച്ചയാളാണ് കബൂഗ. വംശഹത്യക്കുള്ള പദ്ധതി തയാറാക്കിയതും ഫണ്ട് നൽകിയതും ഹുതു വ്യാപാരിയായിരുന്ന ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. കബൂഗയുടെ തലക്ക് അഞ്ച് ദശലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.
1994ലാണ് റുവാണ്ടയിൽ ന്യൂനപക്ഷമായ ടുത്സി വംശജരെ ഭൂരിപക്ഷമായ ഹുതു വംശജർ കൊന്നൊടുക്കിയത്. 1994 ഏപ്രിൽ 7 മുതൽ ജൂലൈ 15 വരെ 100 ദിവസത്തോളം നീണ്ടുനിന്ന വംശഹത്യയിൽ എട്ട് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. 70 ശതമാനത്തോളം ടുത്സി വംശജർ കൊല്ലപ്പെട്ടെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.