സിംബാബ്വെ: മുഗാബെ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്
text_fieldsഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ സൈനിക അട്ടിമറിയോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡൻറ് റോബർട്ട് മുഗാബെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ. രാജ്യ താത്പര്യവും ജനവികാരവും മാനിച്ച് പ്രസിഡൻറ് രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികളുടെ നേതാവ് മോർഗൻ സ്വാങ്ഗിരായി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നാഷണൽ ട്രാൻസിഷൻ ബോഡി രൂപീകരിച്ച് സൈന്യത്തിൽ നിന്നും രാജ്യത്തിെൻറ അധികാരം തിരിച്ചു പിടിക്കണം. നമുക്ക് ൈസനിക ബലമില്ല. അതിനാൽ എത്രയും വേഗം സിംബാബ്വെയിൽ നിയമാനുസൃതമായ ഭരണം സ്ഥാപിക്കണം. ഇൗ സാഹചര്യത്തിൽ മുഗാബെ ഭരണം ആവശ്യമില്ല. വോെട്ടടുപ്പ് നടത്തി പുതിയ ഭരണം ഉണ്ടാകും വരെ നാഷണൽ ട്രാൻസിഷണൽ അതോറിറ്റിക്ക് ഭരണം കൈമാറണമെന്നും മോർഗൻ സ്വാങ്ഗിരായി ആവശ്യപ്പെട്ടു. മൂവ്മെൻറ് ഫോർ ഡെമോക്രാറ്റിക് ചേഞ്ചിെൻറ നേതാവാണ് മോർഗൻ സ്വാങ്ഗിരായി.
മുഗാബെയുടെ ഇന്നത്തെ അവസ്ഥയിൽ താൻ സന്തോഷിക്കുന്നില്ല. ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. തനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞാൽ ഒരിക്കലും വിരോധം കാണിക്കില്ലെന്നും മോർഗൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിെട വീട്ടുതടങ്കലിൽ കഴിയുന്ന മുഗാബെ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിെൻറ ചിത്രങ്ങൾ പുറത്തു വന്നു. എന്നാൽ ഒൗദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല.
വൈസ് പ്രസിഡൻറ് എമ്മേഴ്സൺ നംഗാവയെ പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി ഉടലെടുത്തത്. തനിക്കു ശേഷം പ്രസിഡൻറു സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന നംഗാവയെ ഭാര്യ ഗ്രേസിനെ അധികാരത്തിലേറ്റാനുള്ള തന്ത്രപരമായ നീക്കത്തിെൻറ ഭാഗമായാണ് മുഗാബെ പുറത്താക്കിയത്. ബുധനാഴ്ച രാവിലെയോടെയാണ് ഭരണം അട്ടിമറിച്ച് സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കിയത്.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിെൻറ ഭാഗമായാണിതെന്നായിരുന്നു സൈന്യത്തിെൻറ വാദം. രാജ്യത്തിെൻറ വിമാനത്താവളം, ഒൗദ്യോഗിക ടെലിവിഷൻ ചാനൽ, സർക്കാർ ഒാഫിസുകൾ, പാർലമെൻറ് തുടങ്ങിയവയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹരാരെയൊഴികെയുള്ള ഭാഗങ്ങൾ ശാന്തമാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, നംഗാവെ ദക്ഷിണാഫ്രിക്കയിൽനിന്ന് രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. മുഗാബെ പുറത്താക്കിയതിനെ തുടർന്നാണ് കഴിഞ്ഞാഴ്ച അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ അഭയം തേടിയത്. സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഗ്രേസ് മുഗാബെ നമീബിയിലേക്ക് കടന്നതായും അഭ്യൂഹമുണർന്നിരുന്നു.
എന്നാൽ, മുഗാബെക്കൊപ്പം ഗ്രേസും വീട്ടുതടങ്കലിലാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. അതിനിടെ, ഉടൻ മുഗാബെ അധികാരം നംഗാവക്ക് കൈമാറുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സൈന്യത്തിേൻറത് രാജ്യേദ്രാഹക്കുറ്റം ചുമത്താവുന്ന നടപടിയാണെന്നും ഒരുതരത്തിലുമുള്ള സമ്മദർത്തിനും വഴങ്ങില്ലെന്നും ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടി, സൈനിക മേധാവി ജനറൽ കോൺസ്റ്റാൻറിനോ ഷിവേങ്കക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.