സോമാലിയയിൽ സൈന്യത്തിെൻറ വെടിയേറ്റ് മന്ത്രി കൊല്ലപ്പെട്ടു
text_fieldsമൊഗാദിശു: സോമാലിയയിൽ തീവ്രവാദിയാണെന്നു സംശയിച്ച് സുരക്ഷാ സൈന്യം മന്ത്രിയെ വെടിവെച്ചുകൊന്നു. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന അബ്ബാസ് അബ്ദുല്ലാഹി ശൈഖ് സിറാജി (31) ആണ് കൊല്ലപ്പെട്ടത്. മൊഗാദിശുവിലെ പ്രസിഡൻറിെൻറ വസതിക്ക് സമീപം വാഹനത്തിൽ സഞ്ചരിക്കവെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
ബുധനാഴ്ച ൈവകുന്നേരമായിരുന്നു സംഭവം. അംഗരക്ഷകർ തിരിച്ചു വെടിവെച്ചു. ചില അംഗരക്ഷകർക്കും പരിക്കേറ്റിട്ടുണ്ട്. സോമാലിയൻ ഒാഡിറ്റർ ജനറലിെൻറ സുരക്ഷ ചുമതലയുള്ള ജീവനക്കാരാണ് വെടിയുതിർത്തത്. സംഭവത്തെ തുടർന്ന് പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് എത്യോപ്യൻ സന്ദർശനം റദ്ദാക്കി മടങ്ങിയെത്തി.
അഭയാർഥി ക്യാമ്പിൽ വളർന്ന അബ്ബാസ് കഴിഞ്ഞ നവംബറിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയിൽ മന്ത്രിയായി ചുമതലയേറ്റു.
അൽഖാഇദയുമായി ബന്ധമുള്ള അശ്ശബാബ് തീവ്രവാദികൾ രാജ്യത്ത് ശക്തിയാർജിക്കുകയാണ്. അശ്ശബാബിെന സോമാലിയയിൽനിന്ന് തുടച്ചുമാറ്റുമെന്ന് പ്രസിഡൻറ് പ്രഖ്യാപിച്ചിരുന്നു. ദീർഘകാലം രാജ്യം ഭരിച്ച സിയാദ് ബാരെയെ 1991ൽ പുറത്താക്കിയതോടെയാണ് സോമാലിയ ആഭ്യന്തര കലഹത്തിലേക്ക് വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.