സോമാലിലാൻഡിൽ കവയിത്രിക്ക് തടവുശിക്ഷ
text_fieldsഹർഗേസിയ: സോമാലിലാൻഡിൽ കവയിത്രിക്ക് മൂന്നുവർഷം തടവുശിക്ഷ. ആക്ടിവിസ്റ്റുകെളയും എഴുത്തുകാരെയും അടിച്ചമർത്തുന്നതിെൻറ ഭാഗമായാണ് ശിക്ഷ. ഞായറാഴ്ചയാണ് 27കാരിയായ നഇൗമ അബ്വാൻ ഖുറാനയെ ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ച് ജയിലിലടച്ചത്. അർധ സ്വയംഭരണ രാജ്യമായ സോമാലിലാൻഡിന് സ്വാതന്ത്ര്യം വേണമെന്ന് അവർ സമൂഹമാധ്യമത്തിലൂടെ അഭിപ്രായമുന്നയിച്ചതാണ് പ്രശ്നമായത്. പ്രസിഡൻറിനെ അപമാനിച്ചുവെന്നാരോപിച്ച് തിങ്കളാഴ്ച എഴുത്തുകാരനായ മുഹമ്മദ് കൈസ് മഹ്മൂദിനെയും ജയിലിലടച്ചിട്ടുണ്ട്.
മുമ്പ് ബ്രിട്ടീഷുകാരുടെ ഭരണത്തിലായിരുന്ന സോമാലിലാൻഡ് 1991ലാണ് അർധ സ്വയംഭരണ രാജ്യമായത്. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താറുണ്ട്. സ്വന്തമായി കറൻസിയുമുണ്ട്. മൂസ ബിഹി അബ്ദിയാണ് ഇപ്പോഴത്തെ പ്രസിഡൻറ്. ഡിസംബർ മുതലാണ് എഴുത്തുകാർക്കും സർക്കാറിനെ വിമർശിക്കുന്നവർക്കുമെതിരെ നടപടികൾ ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.