Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightെഎ.എസ്​...

െഎ.എസ്​ ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന ഇന്ത്യൻ വംശജ ദക്ഷിണാഫ്രിക്കയിൽ അറസ്​റ്റിൽ

text_fields
bookmark_border
െഎ.എസ്​ ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന ഇന്ത്യൻ വംശജ ദക്ഷിണാഫ്രിക്കയിൽ അറസ്​റ്റിൽ
cancel

ജോഹാനാസ്​ബർഗ്​: ​െഎ.എസ്​ ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന ഇന്ത്യൻ വംശജയും ഭർത്താവും ദക്ഷിണാ​ഫ്രിക്കയിൽ അറസ്​റ്റിൽ. ദക്ഷിണാഫ്രിക്കൻ പൊലീസ്​ യുണിറ്റായ ഹവാക്ക്​സാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. ബ്രിട്ടീഷ്​ ദമ്പതികളെ തട്ടികൊണ്ട്​ പോയതുമായി ബന്ധപ്പെട്ട കേസിലാണ്​ ഇവർ അറസ്​റ്റിലായത്​. 

ഫാത്തിമ പ​േട്ടൽ, സഫീദീൻ അസ്​ലം ഡെൽ വെച്ചിയോ എന്നിവരാണ്​ അറസ്​റ്റിലായത്​. ബ്രിട്ടീഷ്​ ദമ്പതികളുടെ ക്രെഡിറ്റ്​ കാർഡ്​ അനധികൃതമായി ഉപയോഗിച്ച്​ ഇവർ സാധനങ്ങൾ വാങ്ങിയതായും പൊലീസ്​ അറിയിച്ചു. ആളൊഴിഞ്ഞ പ്രദേശത്ത്​ ​െഎ.എസ്​ പതാകകളുമായി ട​െൻറിൽ താമസിക്കുന്നതിനിടെയാണ്​ ഇവർ പൊലീസ് പിടിയിലായത്​.​  കേസി​​െൻറ പ്രാധാന്യം കണക്കിലെടുത്ത്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ ​പൊലീസ്​ തയാറായിട്ടില്ല. 

അതേ സമയം, തീവ്രവാദവുമായി ബന്ധപ്പെട്ട്​ ഇവർക്കെതിരെ മുമ്പും കേസുകൾ ഉണ്ടായിട്ടുണ്ടെന്നാണ്​ വിവരം. ​െഎ.എസുമായി ബന്ധപ്പെട്ട്​ വെബ്​പോർട്ടലുമായി സഹകരിച്ചു എന്ന കേസാണ്​ ഇവർക്കെതിരെ കേസ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisafricaworld newsmalayalam newsIndian womenSouthafrica
News Summary - South Africa arrests ISIS-linked Indian-origin woman, partner in abduction case-india news
Next Story