നൂറാം ജന്മദിനത്തിൽ മണ്ടേലക്ക് ആദരമർപ്പിച്ച് ദക്ഷിണാഫ്രിക്ക
text_fieldsജൊഹാനസ്ബർഗ്: വംശവിവേചനത്തിനും അനീതിക്കുമെതിരെ െഎതിഹാസിക പോരാട്ടം നടത്തിയ പ്രിയനേതാവിെൻറ നിറസ്മരണയിൽ ദക്ഷിണാഫ്രിക്ക ഒരിക്കൽക്കൂടി നമ്രശിരസ്കരായി. നെൽസൺ മണ്ടേലയെന്ന ഇതിഹാസത്തിെൻറ നൂറാം ജന്മവാർഷികം പ്രൗഢമായ രീതിയിലാണ് ജന്മനാട് ആചരിച്ചത്.
1918 ജൂലൈ 18നാണ് ദക്ഷിണാഫ്രിക്കക്കാർ സ്നേഹപൂർവം ടാറ്റ എന്നു വിളിക്കുന്ന മണ്ടേലയുടെ ജന്മദിനം. അന്ന് ലോകമെങ്ങും ‘മണ്ടേലദിന’മായി ആചരിക്കുന്നു. സംഘർഷത്തിൽനിന്നും അടിച്ചമർത്തലിൽനിന്നും മോചിപ്പിച്ച് സ്വാതന്ത്ര്യത്തിെൻറയും ജനാധിപത്യത്തിെൻറയും സമത്വത്തിെൻറയും വാഗ്ദത്തഭൂമിയിലേക്ക് സ്വജനതയെ നയിച്ച നേതാവാണ് മണ്ടേലയെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറും മണ്ടേലയുടെ സന്തതസഹചാരിമാരിൽ ഒരാളുമായ സിറിൽ റാമഫോസ പറഞ്ഞു.
അതിനിടെ, കഴിഞ്ഞദിവസം ജൊഹാനസ്ബർഗിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ നടത്തിയ അനുസ്മരണപ്രഭാഷണം ഇതിനകം ചർച്ചയായി.
15000 പേർ പെങ്കടുത്ത പരിപാടിയിൽ നടത്തിയ വികാരനിർഭര പ്രസംഗത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ നടത്തിയ വിമർശനങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.