മന്ത്രിസഭയിൽ പാതിയും സ്ത്രീകൾ: ചരിത്രം സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക
text_fieldsജൊഹാനസ്ബർഗ്: സ്ത്രീ പുരുഷ അനുപാതം തുല്യമാക്കി ദക്ഷിണാഫ്രിക്കൻ മന്ത്രിസഭ. പ്രസ ിഡൻറ് സിറിൽ റാമഫോസയുടെ നേതൃത്വത്തിലാണ് ലോകത്തെ അപൂർവം ലിംഗസമത്വ മന്ത്രിസഭ കളിലൊന്ന് പിറവിയെടുത്തത്.
ഈ മാസം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ 57.7 ശതമാനം ഭൂരിപക് ഷത്തോടെയാണ് റാമഫോസയുടെ നേതൃത്വത്തിെല ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയത്. പാർട്ടിക്ക് അധികാരം ലഭിച്ചതു മുതലുള്ള ഏറ്റവും ചെറിയ മന്ത്രിസഭ കൂടിയാണിത്. നേരത്തേയുണ്ടായിരുന്ന 36 അംഗ മന്ത്രിസഭക്ക് പകരം 28 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്.
മുൻ പ്രസിഡൻറ് ജേക്കബ് സുമയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ഇന്ത്യൻ വംശജരായ പ്രവീൺ ഗോർധൻ, ഇബ്രാഹീം പട്ടേൽ എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിർത്തിയിട്ടുണ്ട്.
എന്നാൽ, അഴിമതിയാരോപണങ്ങൾ നേരിട്ട ജേക്കബ് സുമ മന്ത്രിസഭയിലെ മിക്കവരെയും ഒഴിവാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഭരണനിർവഹണ തലസ്ഥാനമായ പ്രിട്ടോറിയയിലെ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന റമഫോസയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ 30,000ത്തിലധികം പേരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.