കോവിഡ്: ദക്ഷിണാഫ്രിക്ക ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചു
text_fieldsജൊഹന്നാസ്ബർഗ്: കോവിഡ് വ്യാപനത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നടപ്പാക്കിയ ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചു. തൊഴിൽ, ആരാധന, ഷോപ്പിങ് എന്നിവക്കായി പൊതുജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാം. ഖനികൾ, ഫാക്ടറികൾ എന്നിവ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ലോക്ഡൗൺ ഇളവ് വഴി രാജ്യത്തെ വ്യാപാര മേഖലക്ക് കൂടുതൽ ഉണർവ് കൈവരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. 32,683 പേർക്ക്. ചികിത്സയിലായിരുന്ന 700 പേർ മരിച്ചു.
ആഫ്രിക്കൻ വൻകരയിൽ ആകെ 146,794 പേർക്ക് രോഗം കണ്ടെത്തി. 4,223 പേർ മരിച്ചു. ചികിത്സയിലായിരുന്ന 61,773 പേർ രോഗമുക്തി നേടി. നിലവിൽ 80,798 പേരിൽ രോഗസാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.