Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ ലഘൂകരിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണം കൂടി

text_fields
bookmark_border
ലോക്​ഡൗൺ ലഘൂകരിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണം കൂടി
cancel

ജോഹന്നാസ്ബർഗ്​: ഒരു മാസം നീണ്ടുനിന്ന ലോക്​ഡൗൺ നാളെ ലഘൂകരിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയിൽ കോവിഡ്​ ബാധിതരു ടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 354 പുതിയ കേസുകളാണ്​ സ്​ഥിരീകരിച്ചത്​. ഇതാദ്യമായാണ് ഇത്രയധികം പേർക്ക്​ ​ഒറ ്റദിവസം രോഗം സ്​ഥിരീകരിക്കുന്നത്​​. ഇതോടെ മൊത്തം​ രോഗികളുടെ എണ്ണം 5,350 ആയി.

24 മണിക്കൂറിനിടെ 10 പേർ​ മരണപ്പെട്ടു​. മൊത്തം മരണസംഖ്യ 103 ആയതായി ആരോഗ്യമന്ത്രി സ്വെലി മഖൈസ് പറഞ്ഞു. ധാരാളം പേരെ ഒറ്റയടിക്ക്​ പരിശോധിച്ചതിനാലാണ്​ രോഗികളുടെ എണ്ണം വർധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1,97,127 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്​. ഇതിൽ 11,630 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്​ നടന്നത്​.

പശ്ചിമ കേപ് പ്രവിശ്യയിലാണ്​ കൂടുതൽപേർക്ക്​ രോഗം കണ്ടെത്തിയത്​. 264 പേർക്കാണ്​ വ്യാഴാഴ്​ച ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. കഴിഞ്ഞദിവസം 133 ആയിരുന്നു. ഇവിടെ പ്രതിരോധപ്രവർത്തനം ശക്​തിപ്പെടുത്താൻ 30 ക്യൂബൻ ഡോക്ടർമാരെയും കൂടുതൽ ഉദ്യോഗസ്​ഥരെയും നിയമിക്കും. 200 ക്യൂബൻ ഡോക്ടർമാർ തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africalockdownCovid 19
News Summary - South Africa records highest daily COVID-19
Next Story