ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ ട്രെയിൻ യാത്ര അനുസ്മരിച്ച് സുഷമ
text_fieldsപീറ്റർമാരിറ്റ്സ്ബർഗ്: പഞ്ചദിന സന്ദർശനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മഹാത്മാ ഗാന്ധിയെ ട്രെയിനിൽനിന്നു പുറത്താക്കിയതിെൻറ 125ാം വാർഷികാനുസ്മരണത്തിെൻറ ഭാഗമായി പെൻട്രിച്ച് മുതൽ പീറ്റർമാരിറ്റ്സ്ബർഗ് വരെ ട്രെയിൻ യാത്ര നടത്തി. ഗാന്ധിയും മണ്ടേലയും അനീതിക്കും വിവേചനത്തിനുമെതിരെ പോരാടുന്നവർക്ക് എന്നും ഒരു ആവേശമായിരുന്നുവെന്ന് അവർ പറഞ്ഞു.
വിവേചന സർക്കാർ നിലനിന്നിരുന്ന കാലത്ത് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി നയതന്ത്രപരമായും അല്ലാതെയും സഹകരിക്കാതിരുന്നതും 1993നുശേഷം സമീപനം മാറിയതുമെല്ലാം മന്ത്രി ഒാർമിപ്പിച്ചു. ഇന്ത്യൻ വംശജരായ സ്വാതന്ത്ര്യസമര സേനാനികളെ അവർ അനുസ്മരിച്ചു.
പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷനിൽ 1893 ജൂൺ ഏഴിനാണ് വെള്ളക്കാർക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഒന്നാം ക്ലാസ് തീവണ്ടിമുറിയിൽനിന്നു ഗാന്ധിജിയെ പുറത്താക്കിയത്. ആ യാത്രയാണ് ‘സത്യാഗ്രഹ’ മാർഗം സ്വീകരിക്കാൻ ഗാന്ധിജിക്ക് പ്രേരകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.