കറുത്ത വര്‍ഗക്കാരനെ ബലമായി ശവപ്പെട്ടിയില്‍ തള്ളിയ പ്രതികള്‍ കോടതി കയറി
text_fieldsജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാരനുനേരെ അതിനിന്ദ്യമായ വംശീയാക്രമണം. രണ്ടു വെള്ളക്കാര്‍ ചേര്‍ന്ന് ഒരാളെ ബലമായി ശവപ്പെട്ടിയില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തില്‍ പ്രതികളായ വില്യം ഊസ്തൂയിസന്‍, തിയോ മാര്‍ട്ടിന്‍സ് ജാക്സണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കേസ് മാര്‍ച്ച് 23ലേക്ക് മാറ്റി.
ജൊഹാനസ്ബര്‍ഗില്‍നിന്ന് 160 കിലോമീറ്റര്‍ അകലെ മിഡില്‍ബര്‍ഗിലാണ് സംഭവം. വിക്ടര്‍ മ്ളോത്ശ്വ എന്ന കറുത്ത വര്‍ഗക്കാരനെ ശവപ്പെട്ടിയിലേക്ക് തള്ളിയിട്ട് പച്ചക്കു കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്ന വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
പെട്ടിക്കകത്ത് കിടന്നു കരയുന്ന ഇയാളുടെ തല ആക്രമികളില്‍ ഒരാള്‍ മൂടികൊണ്ട് അമര്‍ത്തി തള്ളുന്നതിന്‍െറയും മറ്റേയാള്‍ പെട്രോള്‍ ഒഴിക്കുമെന്നും പെട്ടിക്കകത്ത് പാമ്പുണ്ടെന്നും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് ഇതിലുള്ളത്.
മൃഗീയമായ വംശീയത എന്ന് ചൂണ്ടിക്കാണിച്ച് ഇവര്‍ക്ക് ജഡ്ജിമാര്‍ നേരത്തേ രണ്ടു തവണ ജാമ്യം നിഷേധിച്ചിരുന്നു. സംഭവത്തില്‍ ദക്ഷിണാഫ്രിക്കയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മ്ളോത്ശ്വയെ തട്ടിക്കൊണ്ടുപോയാണ് ക്രൂരതക്കിരയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.