തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ദക്ഷിണാഫ്രിക്കൻ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsജോഹന്നാസ്ബർഗ്: ന്യൂഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ ്ങിയ ദക്ഷിണാഫ്രിക്കൻ മുസ്ലിം പുരോഹിതൻ കോവിഡ്19 ബാധിച്ച് മരിച്ചു. 80 കാരനായ മൗലാന യൂസഫ് ടൂട്‌ല എന്നയാളാണ് മര ിച്ചത്. ഇദ്ദേഹം മാർച്ച് ഒന്ന് മുതൽ 15വരെ നിസ്മുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്ന് കുടുംബാംഗങ ്ങൾ അറിയിച്ചു.
സമ്മേളനത്തിന് ഇന്ത്യയിലേക്ക് പോകരുതെന്ന് ടൂട്‌ലക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. അസുഖം ആദ്യഘട്ടത്തിൽ ഭേദമായെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയിൽ വെച്ച് മരിച്ച ടൂട്ലയുടെ മൃതദേഹം ഇസ്‌ലാമിക് ബറിയൽ കൗൺസിൽ (ഐ.ബി.സി) പ്രത്യേക പ്ലാസ്റ്റിക് ബാഗിലാക്കി സംസ്കരിച്ചതായും കുടുബാംഗങ്ങൾ അറിയിച്ചു.
യൂസഫ് ടൂട്ലയുടെ കുടുംബം 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുകയാണ്. ദക്ഷിണാഫ്രിക്കയിലും 21ദിസവത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 1,585 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒമ്പതുപേർ മരിക്കുകയും ചെയ്തു. എന്നാൽ ദക്ഷിണാഫ്രിക്കയിൽ എത്രപേർ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായി ഡൽഹി സർക്കാർ രാജ്യവ്യാപകമായി തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും സമ്മേളനത്തിനും മതപ്രബോധന പ്രവർത്തനങ്ങൾക്കും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.