Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2018 4:05 AM IST Updated On
date_range 21 Jan 2018 4:05 AM ISTസ്ഥാനമൊഴിയാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമക്ക് പാർട്ടിയിൽ സമ്മർദം
text_fieldsbookmark_border
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ ഉടൻ രാജിവെക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുലഭിക്കാൻ പ്രസിഡൻറിെൻറ രാജി അനിവാര്യമാണെന്ന് ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു. ഡിസംബറിൽ പാർട്ടി തലപ്പത്തുനിന്ന് മാറ്റപ്പെട്ടശേഷം സുമക്ക് മേൽ സ്ഥാനമൊഴിയാൻ സമ്മർദം ശക്തമായുണ്ട്. കഴിഞ്ഞ ദിവസം നടന്ന രണ്ടു ദിവസത്തെ യോഗത്തിൽ ഇക്കാര്യത്തിൽ യോജിച്ച അഭിപ്രായമുയർന്നതായാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധവും വിശ്വാസ്യതയും വീണ്ടെടുക്കാൻ ഇടപെടലുണ്ടാകുമെന്ന് യോഗശേഷം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story