സുഡാനിൽ അടിയന്തരാവസ്ഥ
text_fieldsഖർത്തൂം: സുഡാനിൽ മന്ത്രിസഭയും പ്രാദേശിക സർക്കാറുകളെയും പിരിച്ചുവിട്ട് പ്രസിഡൻ റ് ഉമർ അൽബഷീർ ഒരുവർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2020ലെ പ്രസിഡൻറ് ത െരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഭരണഘടന ഭേദഗതിക്കായി പാർലമെൻറിൽ നടത്താനിരുന്ന വോെട്ടടുപ്പ് മാറ്റിവെച്ചതായും ബഷീർ അറിയിച്ചു.
സുഡാനിൽ അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെയും ബഷീറിെൻറ രാജിയാവശ്യപ്പെട്ടും മാസങ്ങളായി പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 60ലേറെ ആളുകളും കൊല്ലപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം മുതിർന്ന മന്ത്രിമാരടങ്ങുന്ന കാവൽ മന്ത്രിസഭയും രൂപവത്കരിച്ചു.
16 സൈനിക ഉദ്യോഗസ്ഥരെയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെയും 18 പ്രവിശ്യകളിലെ ഗവർണർമാരായും നിയമിച്ചു. സുഡാനിൽ മൂന്നു പതിറ്റാണ്ടായി അധികാരത്തിൽ തുടരുകയാണ് ബഷീർ. രാജ്യത്ത് രണ്ടുതവണ മാത്രമേ ഒരു വ്യക്തിക്ക് പ്രസിഡൻറായി മത്സരിക്കാൻ അധികാരമുള്ളൂ. ഭരണഘടന ഭേദഗതിയിലൂടെ അതിൽ മാറ്റംവരുത്താനാണ് ബഷീറിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.