Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right20 ​വർഷത്തിനു ശേഷം...

20 ​വർഷത്തിനു ശേഷം സുഡാന്​ യു.എസ്​ അംബാസഡർ

text_fields
bookmark_border
20 ​വർഷത്തിനു ശേഷം സുഡാന്​ യു.എസ്​ അംബാസഡർ
cancel

ഖാർത്തൂം: 20ലേറെ വർഷത്തിനു ശേഷം സുഡാന്​ യ.എസിൽ ആദ്യമായി അംബാസഡർ. മുതിർന്ന നയതന്ത്ര പ്രതിനിധിയായ നൂറുൽദീൻ സാത്തിയെയാണ്​ വാഷിങ്​ടൺ ഡി.സിയിലെ അംബാസഡറായി വിദേശകാര്യമന്ത്രാലയം ശുപാർശ ചെയ്​തത്​​. അദ്ദേഹത്തി​​െൻറ നാമനിർദേശം യു.എസ്​ അംഗീകരിച്ചു.

1990കളിൽ ഫ്രഞ്ച്​ അംബാസഡറായി സേവനമനുഷ്​ടിച്ചിട്ടുണ്ട്​ സാത്തി. ഡെമോക്രാറ്റിക്​ കോംഗോ, റുവാണ്ട എന്നീ രാജ്യങ്ങളിൽ സമാധാനം പുനസ്​ഥാപിക്കുന്നതിനുള്ള യു.എൻ ദൗത്യസംഘത്തിലും അംഗമായിരുന്നു. സു

ഡാനിൽ ഉമർ അൽ ബഷീറിനെ അധികാരത്തിൽ നിന്ന്​ പുറത്താക്കിയ ശേഷം നിലവിൽ വന്ന സർക്കാർ യു.എസുമായി ബന്ധം പുനസ്​ഥാപിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ സുഡാൻ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്​ വാഷിങ്​ടൺ സന്ദർശിക്കുകയും ചെയ്​തു. ഇരു രാജ്യങ്ങളിലും തമ്മിൽ അംബാസഡർമാരെ പുനസ്​ഥാപിക്കുമെന്ന്​ അന്ന്​ യു.എസ്​ വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോ പ്രഖ്യാപിച്ചിരുന്നു.

ഭീകരവാദത്തെ സ്​പോൺസർ ചെയ്യുന്നുവെന്നാരോപിച്ച്​ യു.എസ്​ ഭരണകൂടം 1993ൽ സുഡാനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ussudanworld newsambassador
News Summary - Sudan appoints first ambassador to the US in more than 20 years - World news
Next Story