ഖനിത്തൊഴിലാളിക്ക് ലഭിച്ചത് അപൂർവ്വ രത്നക്കല്ലുകൾ; ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ
text_fieldsഡൊഡോമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ഖനിത്തൊഴിലാളിക്ക് തെൻറ ജോലിക്കിടെ ലഭിച്ചത് അമൂല്യ രത്നങ്ങൾ. സനിനിയു ലെയ്സർ എന്നയാൾക്കാണ് കോടികൾ വിലമതിക്കുന്ന രണ്ട് അപൂർവ്വ രത്നക്കല്ലുകൾ ലഭിച്ചത്. ടാൻസാനിയക്ക് വടക്കുള്ള മാൻയാറാ മേഖലയിലാണ് സംഭവം. തനിക്ക് ലഭിച്ച വയലറ്റ് നിറമുള്ള രത്നങ്ങളെ കുറിച്ച് ടാൻസാനിയൻ സർക്കാറിനെ വിവരമറിയിച്ച സനിനിയുവിന് സർക്കാർ നൽകിയതാകെട്ട, 7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിങ്സ് ( 25 കോടിയോളം ഇന്ത്യന്‍ രൂപ ) ആണ്.
ഇതുവരെ ടാൻസാനിയയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ രത്നങ്ങളാണിത്. ഒരു രത്‌നത്തിന് 9.27 കിലോഗ്രാമും മറ്റേതിന് 5.103 കിലോഗ്രാമും തൂക്കമുണ്ട്. എന്തായാലും, രാജ്യത്തെ ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും സനിനിയു ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്. കോടീശ്വരനായതിെൻറ സന്തോഷത്തിൽ തെൻറ ഗ്രാമത്തിൽ വലിയ ആഘോഷ പരിപാടി ഒരുക്കാനുള്ള നീക്കത്തിലാണയാൾ. ലഭിച്ച പണം കൊണ്ട് നാട്ടിൽ സ്കൂളും ഷോപ്പിങ് മാളും പണികഴിപ്പിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.
ടാൻസാനിയ എന്ന രാജ്യം സമ്പന്നമാകുന്നതിെൻറ ലക്ഷണമാണ് രണ്ട് രത്നക്കല്ലുകളുമെന്ന് പ്രസിഡൻറ് ജോൺ മഗുഫുലി പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ സനിനിയുവിനെ വിളിച്ച് പ്രസിഡൻറ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. രത്ന കള്ളക്കടത്തിന് പേരുകേട്ട പ്രദേശമാണ് ടാൻസാനിയയുടെ വടക്കുഭാഗം. രാജ്യത്ത് നിന്നും ഖനനം ചെയ്യുന്ന രത്നങ്ങളിൽ പകുതിയോളം നഷ്ടപ്പെടുന്നുണ്ടെന്ന് പ്രസിഡൻറ് തന്നെ വ്യക്മാക്കിയിരുന്നു. കള്ളക്കടത്ത് തടയാൻ 2018ൽ ഇൗ മേഖലയിൽ വലിയ മതിൽ നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.