ലോകത്തിെൻറ നെറുകയിൽ കുഞ്ഞൻ റസ്റ്റാറൻറ്
text_fieldsകേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പിലെ അധികം ആരുമറിയാത്ത ഒരു ഉൾനാടൻ മീൻപിടിത്ത ഗ്രാമം. ഇവിടെ ഒരുവർഷം മുമ്പ് മാത്രം തുറന്ന ഒരു കുഞ്ഞൻ റസ്റ്റാറൻറ് ലോ കത്തിെൻറ നെറുകയിലാണിപ്പോൾ. ‘വോൾഫ് ഗേറ്റ്’ എന്നാണ് േപര്. പാരിസിൽ നടന്ന ‘വേൾഡ് റസ്റ്റാറൻറ് അവാർഡി’ലാണ് വോൾഫ് ഗേറ്റ് ഒന്നാം സ്ഥാനം കീഴടക്കിയത്.
ഉടമയായ ഷെഫ് കോബസ് വാൻ ദേർ മെർവി 30ാം വയസ്സിലാണ് പാചകം ചെയ്യാൻ പഠിക്കുന്നത്. ഇപ്പോൾ 38 വയസ്സുണ്ട് അദ്ദേഹത്തിന്. വെസ്റ്റേൺ കേപ്പിൽ അത്ലാൻറിക്കിെൻറ തീരത്തുള്ള സസ്യസമ്പുഷ്ടമായ പ്രദേശത്തിനടുത്താണ് വോൾഫ് ഗേറ്റ്. ഇൗ ജൈവമേഖലയിൽ നിന്നുള്ള ഇലകളും കക്കയുമൊക്കെ നേരിട്ട് ശേഖരിച്ചാണ് കോബസ് റസ്റ്റാറൻറിൽ ഭക്ഷണമൊരുക്കുന്നത്. തേൻറതായ പ്രത്യേക തരം ബ്രെഡും ബട്ടറും കോബസ് തയാറാക്കുന്നുണ്ട്. ഏഴിനങ്ങൾ അടങ്ങിയ മെനുവിനായി 60 ഡോളർ ചെലവഴിച്ചാൽ വോൾഫ് ഗേറ്റിെൻറ മേന്മ ഒരാൾക്ക് രുചിച്ചറിയാൻ കഴിയും.
ഒരേസമയം 20 പേർക്ക് മാത്രം ഭക്ഷണം കഴിക്കാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. കോബസ് അടക്കം ഏഴു പേരാണ് പാചകവും പരിചരണവും. ലാളിത്യവും ഗുണമേന്മയുമാണ് വോൾഫ് ഗേറ്റിെൻറ മുഖമുദ്ര. പറിച്ചെടുക്കുന്ന സസ്യങ്ങൾ ഒൗഷധസമ്പുഷ്ടമായവ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ഇവകൊണ്ട് നിർമിക്കുന്ന സോസിൽ മറ്റൊന്നും ചേർക്കുന്നുമില്ല. ലോകത്തിലെ 50 മികച്ച റസ്റ്റാറൻറുകളുടെ ഏറ്റവും മുകളിലാണിപ്പോൾ വോൾഫ് ഗേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.