ഹബീബ് ജമലി സർക്കാറിനെ തള്ളി തുനീഷ്യൻ പാർലമെൻറ്
text_fieldsതൂനിസ്: നിയുക്ത പ്രധാനമന്ത്രി ഹബീബ് ജമലിയുടെ സർക്കാറിനെ നിരാകരിച്ച് തുനീഷ്യൻ പാർലമെൻറ്. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ അന്ന ഹ്ദ പാർട്ടി നിർദേശിച്ച ഹബീബ് ജമലിയുടെ സർക്കാറിനെയാണ്, പാർലമെൻറ് വോട്ടിനിട് ട് തള്ളിയത്.
കുടുതൽ സീറ്റ് നേടിയെങ്കിലും അന്നഹ്ദക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഹബീബ് ജമലിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര അംഗങ്ങളടങ്ങിയ സർക്കാറിനുവേണ്ടി പ്രസിഡൻറ് ഖൈസ് സയീദ് വിവിധ പാർട്ടികളുമായി നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പാർലമെൻറിൽ വോട്ടെടുപ്പ് നടത്തുകയായിരുന്നു.
എന്നാൽ, രാഷ്ട്രീയ നിയമനങ്ങളുടെ പേരിൽ വിവിധ പാർട്ടികൾ തമ്മിലുണ്ടായ ഭിന്നത കാരണം ജമലിക്ക് പിന്തുണ ലഭിച്ചില്ല. ഇനി മറ്റൊരു അംഗത്തെ മുന്നോട്ടുവെച്ച് പ്രസിഡൻറ് പാർട്ടികളുമായി വീണ്ടും ചർച്ചകൾ നടത്തി സർക്കാർ രൂപവത്കരിക്കണമെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.