തുനീഷ്യൻ പ്രസിഡൻറ് ബാജി ഖാഇദ് അസ്സബ്സി അന്തരിച്ചു
text_fields
തൂനിസ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ തുനീഷ്യൻ പ്രസിഡൻറ് മുഹമ്മദ് ബാജി ഖാഇദ് അ സ്സബ്സി അന്തരിച്ചു. 92 വയസ്സായിരുന്നു. രാജ്യത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറായിരുന്നു. തുനീഷ്യയിലെ സൈനിക ആശുപത്രിയിലായിരുന്നു ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രായംചെന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ അസ്സബ്സിയുടെ മരണം.
കഴിഞ്ഞ ജൂണിലാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൈനുൽ ആബിദീൻ ബിൻ അലിയെ 2011ൽ അധികാരത്തിൽനിന്നു പുറത്താക്കി മൂന്നുവർഷത്തിനുശേഷമാണ് അസ്സബ്സി പ്രസിഡൻറായി ചുമതലയേറ്റത്. അതോടെ അറബ് വിപ്ലവാനന്തരം ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡൻറായി അദ്ദേഹം. അസ്സബ്സിയുടെ നിദ ടോൺസും ഇസ്ലാമിക കക്ഷിയായ അന്നഹ്ദയുമായിരുന്നു വിപ്ലവാനന്തരം അധികാരം പങ്കിടാൻ തീരുമാനിച്ചത്.
എന്നാൽ, ഇരുകക്ഷികളുടെയും ബാന്ധവത്തിൽ വിള്ളലുണ്ടാകുകയും നിദ ടോൺസിെൻറ നിയന്ത്രണം അസ്സബ്സിയുടെ മകൻ ഏറ്റെടുക്കുകയും ചെയ്തു. നവംബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും രാജ്യം നയിക്കേണ്ടത് യുവാക്കളാണെന്നും അസ്സബ്സി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.