യു.എൻ കുടിയേറ്റ ഉടമ്പടിക്ക് അംഗീകാരം
text_fieldsമറാകേഷ് (മൊറോക്കോ): നിരവധി രാജ്യങ്ങളുടെ ബഹിഷ്കരണത്തിനിടയിലും കുടിയേറ്റ ഉട മ്പടിക്ക് യു.എന്നിൽ അംഗീകാരം. 150ഒാളം രാജ്യങ്ങളുടെ പ്രതിനിധികൾ പെങ്കടുത്ത സമ്മേളന ത്തിലാണ് അമേരിക്കയടക്കമുള്ള വൻകിട രാജ്യങ്ങളുടെ വിമർശനത്തിനിടയാക്കിയ ഉടമ് പടി ഒൗദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. െമാറോക്കോയിലായിരുന്നു സമ്മേളനം.
ക ുടിയേറ്റ-അഭയാർഥി പ്രശ്നങ്ങൾക്കുള്ള ആഗോള പരിഹാരങ്ങളടങ്ങിയതാണ് ഉടമ്പടി. അംഗങ്ങളിൽ കുടിയേറ്റ നിയമങ്ങൾ അംഗീകരിക്കാൻ യു.എൻ സമ്മർദം ചെലുത്തുന്നുവെന്ന ആരോപണങ്ങളും വാദങ്ങളും ഉടമ്പടി അംഗീകരിക്കപ്പെട്ടതോടെ ഇല്ലാതായതായി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പ്രതികരിച്ചു.
‘‘പലായനത്തിൽ ലോക രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര ചട്ടക്കൂടാണിത്. ഇത് രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കും. തെറ്റായ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്’’ -ജർമൻ ചാൻസലർ അംഗലാ മെർകൽ അടക്കമുള്ള പ്രമുഖർക്കു മുന്നിൽ ഗുെട്ടറസ് പറഞ്ഞു. ഉടമ്പടിക്കെതിരെ ആദ്യം രംഗത്തുവന്നത് അമേരിക്കയായിരുന്നു.
രാജ്യത്തെ പരമാധികാരവുമായി ഒത്തുപോകില്ലെന്ന് കാണിച്ച് ഉടമ്പടിയിൽനിന്ന് വിട്ടു നിൽക്കുകയാണെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, ആസ്ട്രേലിയ, ഒാസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, സ്േലാവാക്യ എന്നീ രാജ്യങ്ങളും ബഹിഷ്കരണത്തിൽ പങ്കുചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.