ലിബിയ പോലുള്ള രാജ്യങ്ങളിൽ കോവിഡ് പ്രതിരോധം സാധ്യമല്ല -യു.എൻ
text_fieldsട്രിപോളി: ലിബിയ പോലെ ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ കോവിഡ് 19 പ്രതിരോധം സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ. ആഭ്യന്തരമായി അസ്വസ്ഥവും ദാരുണ സംഭവങ്ങളും നടക്കുന്ന രാജ്യമാണ് ലിബിയ. ലിബിയയിൽ മാത്രം ഏഴു ലക്ഷം പേർ അഭയാര്‍ഥിക ളാണെന്നും യു.എൻ അഭയാർഥി ഹൈക്കമീഷണർ ഫിലിപ്പോ ഗ്രാൻഡി ചൂണ്ടിക്കാട്ടി.
പരസ്പരം പോരടിക്കുന്ന വിഭാഗങ്ങൾ തമ്മിൽ ധാരണയിലെത്തിയാൽ മാത്രമേ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ സാധിക്കൂവെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറാസ് പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിന് സമാധാനം പ്രധാനമാണ്. യുദ്ധം നമ്മുടെ മുമ്പിൽ തുറന്നുവെക്കുന്നതെന്ന് മഹാമാരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയെ നാറ്റോ പിന്തുണയുള്ള സേന കൊലപ്പെടുത്തിയ 2011 മുതൽ ലിബിയ അരക്ഷിതാവസ്ഥയിലാണ്. 2014ൽ രാജ്യത്ത് രണ്ടുചേരികൾ രൂപപ്പെടുകയും ഭരണം പിടിക്കാനുള്ള ആഭ്യന്തര കലാപം ആരംഭിക്കുകയും ചെയ്തു.
ലിബിയയിൽ 17 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ മരണപ്പെട്ടു. വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.