ലിബിയയിലെ കുടിയേറ്റക്കാരുടെ ക്യാമ്പുകൾ ഒഴിപ്പിക്കാൻ ധാരണ
text_fieldsട്രിപളി: കുടിയേറ്റക്കാരെ അടിമകളാക്കി വിൽക്കുന്നതായ റിപ്പോർട്ടുകൾക്കിടെ ലിബിയയിലെ ക്യാമ്പുകളിൽ കഴിയുന്നവരെ ഒഴിപ്പിക്കാൻ ധാരണ. യൂറോപ്യൻ യൂനിയെൻറയും ആഫ്രിക്കൻ രാജ്യങ്ങളുടെയും നേതാക്കൾക്കാണ് ലിബിയ ഇക്കാര്യത്തിൽ ഉറപ്പുനൽകിയതെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.
യൂറോപ്യൻ യൂനിയൻ-ആഫ്രിക്കൻ ഉച്ചകോടിക്കിടെ െഎവറി കോസ്റ്റ് ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ലിബിയയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
നൂറുകണക്കിന് ആഫ്രിക്കൻ അഭയാർഥികൾ ലിബിയയിലെ അടിമച്ചന്തയിൽ വിൽക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പലരും ലിബിയൻ മരുഭൂമിയിൽ കൊല്ലപ്പെടുകയാണെന്നും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ് അടിയന്തരമായി നടപടി സ്വീകരിക്കാൻ ആവശ്യമുയർന്നത്. അടുത്തദിവസങ്ങളിൽ രക്ഷാനടപടികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.