അൽജീരിയ 13,000 അഭയാർഥികളെ സഹാറയിൽ ഉപേക്ഷിച്ചു
text_fieldsഅൽജിയേഴ്സ്: കഴിഞ്ഞ 14 മാസത്തിനിടയിൽ 13,000 അഭയാർഥികളെ അൽജീരിയ സഹാറ മരുഭൂമിയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്. 48 ഡിഗ്രി മുതൽ ചൂടുള്ള ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിലൊന്നിലാണ് ഇത്രയധികം അഭയാർഥികളെ ഉപേക്ഷിച്ചത്. ഇവരിൽ കുട്ടികളും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെട്ടതായാണ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഭക്ഷണവും വെള്ളവുമില്ലാതെ ഇവരിൽ പലരും മരുഭൂമിയിൽ മരിച്ചതായാണ് അനുമാനം. ഇവരിൽ ചിലർ അടുത്ത രാജ്യത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ, പലരും വഴിയറിയാതെ മരുഭൂമിയിൽ അലയുകയാണ്. പലെരയും യു.എൻ രക്ഷാപ്രവർത്തകർ പിന്നീട് കണ്ടെത്തി. കൂട്ടത്തിൽ പലർക്കും മക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.
2017 ഒക്ടോബറിൽ യൂറോപ്യൻ യൂനിയൻ ഉത്തരാഫ്രിക്കൻ രാജ്യങ്ങളോട് അഭയാർഥികളെയും കുടിയേറ്റക്കാരെയും മെഡിറ്ററേനിയൻ കടൽ കടക്കുന്നതിൽനിന്ന് തടയാൻ ആവശ്യപ്പെട്ടതോടെയാണ് അൽജീരിയ നടപടി ശക്തമാക്കിയത്. എന്നാൽ, അൽജീരിയ ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് പരമാധികാര രാജ്യങ്ങൾക്ക് അഭയാർഥികളെ പുറത്താക്കാൻ അവകാശമുണ്ടെന്ന് യൂറോപ്യൻ യൂനിയൻ പ്രതിനിധി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.