ദക്ഷിണ സുഡാനിൽ സ്ത്രീകൾ അരക്ഷിതർ
text_fieldsജൂബ: 12 ദിവസത്തിനിടെ ദക്ഷിണ സുഡാനിൽ ബലാത്സംഗത്തിനിരയായത് 150 സ്ത്രീകളെന്ന് യു.എ ൻ റിപ്പോർട്ട്. വടക്കൻ നഗരമായ ബെൻട്യൂവിൽ സൈനികരാണ് ആക്രമണം നടത്തിയതെന്ന് യുനിസെഫ് മേധാവി ഹെൻറീത്ത ഫോർ, യു.എൻ ധനസഹായ മേധാവി മാർക് ലോകോക്ക്, യു.എൻ പോപുലേഷൻ ഫണ്ട് മേധാവി നതാലിയ കാനം എന്നിവർ പറഞ്ഞു. ഹീനമായ ആക്രമണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹായ ഏജൻസികളുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ പോകവെ 125 സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിനിരയാക്കപ്പെട്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (എം.എസ്.എഫ്) കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ആക്രമണത്തിൽ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അപലപിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ ശിക്ഷ നൽകാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ദക്ഷിണ സുഡാനിലെ രാഷ്ട്രീയ സംഘടനകളും നേതാക്കളും ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2013ലാണ് ദക്ഷിണ സുഡാനിൽ ആഭ്യന്തരകലഹം തുടങ്ങിയത്. അന്നു തൊട്ടിന്നോളം യുദ്ധത്തിെൻറ കെടുതികൾ കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്. 2018െൻറ ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 2300 കേസുകളിൽ ഭൂരിഭാഗവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളായിരുന്നു. അതിൽ തന്നെ 20 ശതമാനം അക്രമങ്ങളിൽ ഇരകളായത് കുട്ടികളായിരുന്നുവെന്നും യു.എൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.
ഇരകളെ ചമ്മട്ടികൊണ്ടും ഇരുമ്പുദണ്ഡുകൊണ്ടും മർദിച്ചവശരാക്കിയും വസ്ത്രങ്ങളും ഷൂവും പണവും റേഷൻ കാർഡുകളും അപഹരിച്ചുമാണ് കഷ്ടപ്പെടുത്തുന്നത്. ഇൗ മാസം 18ന് ദക്ഷിണ സുഡാനിലെ ദുരിതം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.