പ്രസിഡൻറിെൻറ റാലിക്കിടെ സ്ഫോടനം; അടിയന്തരാവസ്ഥയില്ല
text_fieldsഹരാരെ: പ്രസിഡൻറ് എമ്മേഴ്സൺ നംഗാഗ്വയുടെ പ്രചാരണറാലിക്കിടെ സ്ഫോടനം നടന്നതിനെ തുടർന്ന് സിംബാബ്വെയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന റിപ്പോർട്ടുകൾ സർക്കാർ തള്ളി. പ്രസിഡൻറിനെ വധിക്കാൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജൂലൈ 30ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്ന് നംഗാഗ്വയുടെ വക്താവ് പറഞ്ഞു. വെള്ളിയാഴ്ച പ്രതിപക്ഷത്തിെൻറ ശക്തികേന്ദ്രമായ ബുൽവായോയിലെ റാലി അഭിമുഖീകരിച്ച് സംസാരിക്കവെയായിരുന്നു സ്ഫോടനം. സംഭവത്തിൽ വൈസ് പ്രസിഡൻറുമാരടക്കം 41പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തനിക്കെതിരെ നിരവധിതവണ വധശ്രമമുണ്ടായതായി പിന്നീട് നംഗാഗ്വ വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമ്മർദത്തെ തുടർന്ന് അധികാരമൊഴിഞ്ഞ റോബർട്ട് മുഗാബെയുടെ പിൻഗാമിയായാണ് നംഗാഗ്വ പ്രസിഡൻറായി ചുമതലയേറ്റത്. ജൂലൈയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് യു.എസിനെയും യൂറോപ്യൻ യൂനിയനെയും അദ്ദേഹം ക്ഷണിച്ചിരുന്നു. 16 വർഷത്തിനുശേഷം ആദ്യമായാണിത്. പക്ഷഭേദം കാട്ടുമെന്നാരോപിച്ച് മുഗാബെ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് പാശ്ചാത്യരെ ക്ഷണിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.