റോബർട്ട് മുഗാബെ അന്തരിച്ചു
text_fieldsഹരാരെ: നാലു പതിറ്റാണ്ടോളം സിംബാബ്വെ ഭരിച്ച മുൻ പ്രസിഡൻറ് റോബർട്ട് ഗബ്രിയേൽ മു ഗാബെ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ മൂലം സിംഗപ്പൂരിൽ ചികിത്സയിലായിരുന്ന ു. പ്രസിഡൻറ് എമ്മേഴ്സൻ നംഗാഗ്വ ആണ് മരണവിവരം പുറത്തുവിട്ടത്. 1980 മുതൽ അധികാരത്തി ലുള്ള മുഗാബെയെ 2017 നവംബറിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് സൈന്യം പുറത്താക്കുക യായിരുന്നു.
സിംബാബ്വെയുടെ സ്വാതന്ത്ര്യസമര നായകനായ മുഗാബെ 1980ല്‍ പ്രധാനമന്ത്രിയാ യി െതരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡൻറായി. 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പുറ ത്താക്കപ്പെടുേമ്പാൾ ലോകത്തെ ഏറ്റവും പ്രായംകൂടിയ രാഷ്ട്രത്തലവനായിരുന്നു മുഗാ ബെ.
1924 ഫെബ്രുവരി 21ന് തെക്കൻ റൊഡേഷ്യയിലെ കാർപെൻററായ ഗബ്രിയേൽ മാറ്റിബിലിയുടെയും ബോനയുടെയും മകനായാണ് മുഗാബെ ജനിച്ചത്. ബിരുദപഠനത്തിനുശേഷം 15 വർഷം അധ്യാപകനായിരുന്നു. ഏഴു ബിരുദങ്ങൾ നേടിയിട്ടുണ്ട്. അതിൽ മൂന്നെണ്ണവും ജയിൽജീവിതത്തിനിടക്കായിരുന്നു. സാലി ഹൈഫ്രോൺ ആണ് ആദ്യഭാര്യ. ഇവരുടെ മരണശേഷം വിവാഹം കഴിച്ച മുൻ സെക്രട്ടറി ഗ്രേസിനെയാണ് മുഗാബെ തെൻറ പിൻഗാമിയായി കണ്ടത്. ഈ ബന്ധത്തിൽ ഒരുമകളും രണ്ട് ആൺമക്കളുമുണ്ട്. മുഗാബെയുടെ പതനത്തോടെ ഗ്രേസിെൻറ അധികാരമോഹവും പൊലിഞ്ഞു.
ഏകാധിപത്യത്തിലേക്ക്
അധ്യാപകവൃത്തിയിൽ തുടങ്ങി സ്വാതന്ത്യസമര നായകനായി, പിന്നീട് ഏകാധിപതിയായ നേതാവ്... ഒറ്റ വാചകത്തിൽ മുഗാബെയെ ഇങ്ങനെ വിശേഷിപ്പിക്കാം. നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ച് സിംബാബ്വെ പ്രസിഡൻറായി അധികാരത്തിലേറുേമ്പാൾ, വംശീയ വിചേനത്തിനെതിരെയും ആഫ്രിക്കൻ സ്വാതന്ത്ര്യത്തിനുമായി സന്ധിയില്ലാ സമരം നടത്തിയ പോരാളിയായാണ് മുഗാബെ ആഘോഷിക്കപ്പെട്ടത്.
നാലുപതിറ്റാണ്ടോളം രാജ്യം ഭരിച്ച മുഗാബെയെ ഭരണത്തിൽനിന്നു പുറത്താക്കാൻ ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടിക്ക് അടവുകൾ പതിനെട്ടും പുറത്തെടുക്കേണ്ടിവന്നു. അപ്പോഴേക്കും ലോകം കണ്ട വലിയ ഏകാധിപതികളിലൊരാളായി മാറിയിരുന്നു മുഗാബെ. തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയും എതിരാളികളോട് യുദ്ധം പ്രഖ്യാപിച്ചുമാണ് അത്രയും കാലം മുഗാബെ അധികാരക്കസേരയിൽ പിടിച്ചുനിന്നത്.
ഭരണത്തിെൻറ അവസാന നാളുകളിൽ സിംബാബ്വെയുടെ സമ്പദ്വ്യവസ്ഥ തകർന്നു താറുമാറായിരുന്നു. 2017 നവംബറിലാണ് മുഗാബെയെ സൈന്യം അട്ടിമറിച്ചത്. അദ്ദേഹം പുറത്തായതോടെ രാജ്യമെങ്ങും വലിയ ആഘോഷമായിരുന്നു.ദൈവത്തിന് മാത്രമേ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു അദ്ദേഹം ഒരിക്കൽ പറഞ്ഞത്.
തന്നെ പടിക്കുപുറത്താക്കി 2018ൽ സിംബാബ്വെയിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷത്തിന് വോട്ട് ചെയ്യുമെന്നായിരുന്നു മുഗാബെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
രാഷ്ട്രീയത്തിലേക്ക്
1961ല്‍ നാഷനൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണസെക്രട്ടറിയായാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന സിംബാബ്വെയുടെ സ്വാതന്ത്ര്യത്തിനായി നിരവധി പോരാട്ടങ്ങൾ നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയതിെന തുടർന്ന് 10 വർഷത്തോളം ജയിൽവാസമനുഭവിച്ചു. 1966ൽ മകൻ മലേറിയ ബാധിച്ചുമരിച്ചപ്പോൾ പോലും മുഗാബെക്ക് പരോൾ ലഭിച്ചില്ല. ജയിൽ മോചിതനായപ്പോൾ ആഫ്രിക്കൻ നാഷനൽ ലിബറേഷൻ ആർമിയിൽ ചേർന്നു. 1980ല്‍ രാജ്യം സ്വതന്ത്രമായതോടെ പ്രഥമ പ്രധാനമന്ത്രിയായി. 1987ല്‍ പുതിയ ഭരണഘടന വന്നതോടെ പ്രസിഡൻറുമായി. അതോടെ എതിരില്ലാത്ത നേതാവായി മുഗാബെ വളര്‍ന്നു. എന്നാൽ അദ്ദേഹത്തിെൻറ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ടടിച്ചു. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാണു. രാജ്യത്തിെൻറ സമ്പദ്നില കൂടുതൽ പരുങ്ങലിലായി. തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നു. പട്ടിണി സഹിക്കാനാവാതെ നിരവധിപേർ അയൽരാജ്യമായ ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങള്‍ വർധിച്ചു. 2002ആയപ്പോഴേക്കും രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങി. 2008 ലെ െതരഞ്ഞെടുപ്പില്‍ മുഗാബെയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായെങ്കിലും ബലപ്രയോഗത്തിലൂടെ അധികാരം നിലനിര്‍ത്തി. 2017 ആയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു. മുഗാബെ ഭരണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി. നവംബറിൽ സൈന്യം അധികാരം പിടിച്ചെടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യ സമരനായകൻ, യഥാർഥ സുഹൃത്ത്-ഇന്ത്യ
ന്യൂഡൽഹി: റോബർട്ട് മുഗാബെയുടെ നിര്യാണത്തിൽ ഇന്ത്യ അനുശോചിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടത്തിെൻറ മുഖമുദ്രയും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായിരുന്നു മുഗാബെയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മുഗാബെയുടെ കുടുംബത്തിെൻറ ദു:ഖത്തിൽ പങ്കുചേരുന്നതായും മികച്ച നേതാവിനെയാണ് ലോകത്തിന് നഷ്ടമായതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുഗാബെയുടെ ഭരണകാലത്ത് ഇന്ത്യയുമായി വളരെ അടുത്ത ബന്ധമായിരുന്നു. 1990ൽ രാജ്യാന്തര ധാരണക്കുള്ള ജവാഹർലാൽ നെഹ്റു പുരസ്കാരം മുഗാബെക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.