നംഗാഗ്വ മന്ത്രിസഭയിൽ സൈനികർക്ക് ഉയർന്ന പദവി
text_fieldsഹരാരെ: സിംബാബ്വെ മന്ത്രിസഭയിൽ മുതിർന്ന സൈനികർക്ക് ഉയർന്ന പദവി ഉറപ്പിച്ച് പുതിയ പ്രസിഡൻറ് എമ്മേഴ്സൺ നംഗാഗ്വ. സൈനിക ജനറൽ സിബുസിസോ മോയോ ആണ് പുതിയ വിദേശകാര്യമന്ത്രി. സൈനിക അട്ടിമറിക്കു ശേഷം ടെലിവിഷനിൽ അക്കാര്യം പ്രഖ്യാപിച്ചത് മോയോ ആയിരുന്നു. വ്യോമസേന മേധാവി പെരൻസ് ഷിരി ആണ് കാർഷിക-ഭൂവികസന മന്ത്രി. 1980കളിൽ പ്രധാനമന്ത്രിയായിരുന്ന മുഗാബെയുടെ ഉത്തരവുപ്രകാരം നടന്ന കൂട്ടക്കൊലയുമായി ഷിരിക്കും ബന്ധമുള്ളതായി ആരോപണമുയർന്നിരുന്നു. അതേസമയം, രണ്ട് ഉന്നത സൈനികർക്ക് മന്ത്രിസഭയിലെ ഉന്നതപദവികൾ മാറ്റിവെച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
37 വർഷം അധികാരത്തിലിരുന്ന റോബർട്ട് മുഗാബെയുടെ രാജിക്കുശേഷം കഴിഞ്ഞയാഴ്ചയാണ് നംഗാഗ്വ പ്രസിഡൻറായി അധികാരമേറ്റത്. നംഗാഗ്വയെ വൈസ്പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് മുഗാബെയുടെ രാജിയിൽ കലാശിച്ചത്. സൈന്യത്തിെൻറ സഹായത്തോടെയാണ് നംഗാഗ്വ അധികാരത്തിലേറിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.