വിചാരണ അരുത്; രാജിവെക്കാമെന്ന് മുഗാബെ
text_fieldsഹരാരെ: ഒരാഴ്ച നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം സിംബാബ്വെ പ്രസിഡൻറ് റോബർട്ട് മുഗാബെ രാജിവെക്കാെമന്ന് സമ്മതിച്ചു. മുഗാബെയെയും ഭാര്യ ഗ്രേസിനെയും വിചാരണ ചെയ്യില്ലെന്ന ൈസന്യത്തിെൻറ ഉറപ്പിലാണ് രാജിക്ക് സമ്മതിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
വിചാരണ നേരിടേണ്ടി വരരുതെന്നും സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടരുതെന്നും അടക്കം മുഗാബെയുടെ പല ആവശ്യങ്ങളും ൈസന്യം അംഗീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രാജിക്കത്ത് തയാറാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കത്ത് പാർലമെൻറ് സ്പീക്കർക്ക് അയക്കണം.
രാജിവെക്കാൻ വിസമ്മതിച്ച മുഗാബെയെ നേതൃസ്ഥാനത്തു നിന്ന് ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടി പുറത്താക്കി മുൻ വൈസ് പ്രസിഡൻറ് എമ്മേഴ്സൺ നംഗാവ(75)െയ പകരക്കാരനായി നിയമിച്ചിരുന്നു. മുഗാബെയുടെ ഭാര്യ ഗ്രേസിനെയും പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയിൽ വനിത വിഭാഗം നേതാവായിരുന്നു ഗ്രേസ്. ഞായറാഴ്ച മുഗാബെയും സൈനിക മേധാവികളുമായും ചർച്ച നടത്തിയിരുന്നു. സ്ഥാനമൊഴിയാത്തപക്ഷം അടുത്തയാഴ്ച മുഗാബെയെ ഇംപീച്ച് ചെയ്യാനായിരുന്നു പാർലമെൻറിെൻറ തീരുമാനം. 2018 ആഗസ്റ്റിലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. അതേസമയം, അധികാരത്തിലേറാൻ താൽപര്യമില്ലെന്ന് സൈന്യം നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.
നവംബർ ആറിന് നംഗാവയെ മുഗാബെ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് ഭരണം പിടിച്ചെടുത്ത സൈന്യം മുഗാബെയെ വീട്ടുതടങ്കലിലുമാക്കി. മുഗാബെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങളടക്കം ആയിരക്കണക്കിനാളുകൾ കഴിഞ്ഞദിവസം ഹരാരെയിൽ പ്രകടനം നടത്തിയിരുന്നു. 1980 മുതൽ സിംബാബ്വെയിൽ ഭരണം തുടരുകയാണ് 93കാരനായ മുഗാബെ. ബുധനാഴ്ചയാണ് രാജ്യത്ത് സൈനിക അട്ടിമറിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.