ദ. സുഡാന്‍ വംശഹത്യയുടെ വക്കിലാണെന്ന് യു.എന്‍
text_fields
ജൂബ: കൂട്ടക്കൊല, കൊള്ള, ക്രൂര ബലാത്സംഗം, പട്ടിണി, തീവെപ്പ്... അനുസ്യൂതം തുടരുന്ന ഈ സംഭവങ്ങള്‍ ദക്ഷിണ സുഡാനെ വംശഹത്യയിലേക്ക് നയിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ കമീഷന്‍ മുന്നറിയിപ്പ്. നവംബറില്‍മാത്രം ഇത്തരത്തിലുള്ള 91 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 ദിവസം ദക്ഷിണ സുഡാനിലുടനീളം യാത്രചെയ്താണ് മനുഷ്യാവകാശ കമീഷനിലെ മൂന്നംഗ സംഘം രാജ്യത്തെ അതിദാരുണാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.
‘ദാരുണമാണ് അവസ്ഥ. 64 ഓളം വംശീയ വിഭാഗങ്ങളുള്ള രാജ്യത്ത് സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗത്തിനിരയാകുന്നു, പട്ടിണികിടന്ന് വലയുന്ന മനുഷ്യരാണ് എങ്ങും, ഗ്രാമങ്ങള്‍ കത്തിയെരിയുന്നു. റുവാണ്ടയില്‍ സംഭവിച്ചതെന്താണോ അതാണ് ഇവിടെയും നടക്കുന്നത്’ -കമീഷന്‍ ചെയര്‍പേഴ്സന്‍ യാസ്മിന്‍ സൂക മാധ്യമങ്ങളോട് വിവരിച്ചു. സര്‍ക്കാര്‍ സൈന്യവും മിലിഷ്യകളും മൂന്നുവര്‍ഷമായി തുടരുന്ന പോരാട്ടത്തിലാണ് രാജ്യം നാശത്തിന്‍െറ പരകോടിയിലത്തെിയത്.
പ്രസിഡന്‍റ് സാല്‍വ കീറും അദ്ദേഹത്തിന്‍െറ മുന്‍ ഡെപ്യൂട്ടി ആയ റീക് മഷാറും തമ്മിലുള്ള ഭിന്നതയാണ് 2013 ഡിസംബറില്‍ സായുധകലാപത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. 30 ലക്ഷം ആളുകള്‍ പിറന്നമണ്ണില്‍നിന്ന് കുടിയിറക്കപ്പെട്ടു. ദാരിദ്ര്യം സര്‍വസാധാരണമായി. സാല്‍വാ കീറിന്‍െറ ഡിങ്ക, മഷാറിന്‍െറ നൂര്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് പ്രധാന പോരാട്ടം. മറ്റ് വിഭാഗങ്ങള്‍ മഷാറിനെ പിന്തുണക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.