39 തവണ അപേക്ഷ നിരസിച്ചു; 40താമത്തെ ചാൻസിൽ ഗൂഗിളിൽ ജോലി, യുവാവിന്റെ കഥ വൈറൽ
text_fieldsവാഷിങ്ടൺ: 39 തവണ അപേക്ഷ നിരസിച്ചതിന് ശേഷം 40ാമത്തെ ചാൻസിൽ ഗൂഗിളിൽ ജോലി ലഭിച്ച യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്ഥിരോത്സാഹവും ഭ്രാന്തും തമ്മിലുള്ള ഒരു നല്ല രേഖ ഇതാ. എന്റെ പക്കൽ ഏതാണ് ഉള്ളതെന്ന് കണ്ടെത്താൻ ഞാൻ ഇപ്പോഴും ശ്രമിക്കുന്നു. 39 തിരസ്കരണങ്ങൾ ഒരു അംഗീകാരം, ഗൂഗിളിൽ ജോലി ലഭിച്ചതിനെ കുറിച്ച് ടെയ്‍ലർ കോഹൻ എന്നയാളുടെ ലിങ്ക്ഡ്ഇന്നിലെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
സാൻഫ്രാൻസിസ്കോയിൽ ഡോർ ഡാഷ് എന്ന കമ്പനിയിൽ അസോസിയേറ്റ് മാനേജറായാണ് കോഹൻ ജോലി ചെയ്യുന്നത്. നിരന്തര പരിശ്രമത്തിനൊടുവിൽ കഴിഞ്ഞയാഴ്ചയാണ് കോഹന് ഗൂഗിളിൽ ജോലി ലഭിക്കുന്നത്. പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ലിങ്ക്ഡ്ഇന്നിൽ വൈറലായി.
ഗൂഗിളിൽ നിന്നുള്ള മെയിലുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചായിരുന്നു കോഹന്റെ പോസ്റ്റ്. 2019 ആഗസ്റ്റ് 25നാണ് കോഹൻ ആദ്യമായി ഗൂഗിളിലേക്ക് അപേക്ഷ അയക്കുന്നത്. എന്നാൽ, കമ്പനി ഇത് നിരസിച്ചു. പിന്നീട് 39 തവണ ഇത്തരത്തിൽ ഗൂഗിളിലേക്ക് അപേക്ഷ സമർപ്പിച്ചു. ആ വർഷം സെപ്റ്റംബറിൽ രണ്ട് തവണ കൂടി അപേക്ഷിച്ചു. പിന്നീട് കോവിഡ് സമയത്ത് 2020 ജൂണിൽ അപേക്ഷ അയച്ചു. ഒടുവിൽ ജൂലൈ 19നാണ് കോഹന് ജോലി ലഭിക്കുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കോഹനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.