തലച്ചോർ തിന്നുന്ന അമീബ കുട്ടിയുടെ ജീവനെടുത്തു; ടെക്സാസിൽ ദുരന്ത മുന്നറിയിപ്പ്
text_fieldsഹൂസ്റ്റൺ: യു.എസിൽ തലേച്ചാർ തിന്നുന്ന അമീബ ആറുവയസുകാരൻെറ ജീവനെടുത്തതിനെ തുടർന്ന് ടെക്സാസിൽ ദുരന്ത മുന്നറിയിപ്പ്. വെള്ളത്തിലൂടെയാണ് കുട്ടിയുടെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി. മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ടെക്സാസ് ഗവർണർ ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകുകയായിരുന്നു.
തലച്ചോർ തിന്നുന്ന അമീബയായ നെയ്േഗ്ലറിയ ഫൗലേറി ബാധിച്ച് സെപ്റ്റംബർ എട്ടിനാണ് കുട്ടി മരിക്കുന്നത്. തടാകത്തിലും പുഴയിലും നീന്തൽ കുളത്തിലും കാണുന്ന അമീബ മൂക്കിനുള്ളിലൂടെയാണ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുക. പിന്നീട് തലച്ചോറിലെത്തുന്നതോടെ കഠിനമായ തലവേദന, നിർജലീകരണം, കഴുത്തുവേദന, ഛർദ്ദി തുടങ്ങിയവയുണ്ടാകും.
കുട്ടിയുടെ വീട്ടിലെ ചെടി നനക്കാൻ ഉപയോഗിക്കുന്നത് െപാതു പെപ്പിലെ വെള്ളമാണ്. ഇതിലൂടെയാണ് കുട്ടിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചതെന്ന് നഗരസഭ വക്താവ് അറിയിച്ചു. അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതു ജലം ഉപയോഗിക്കുന്നത് വിലക്കി.
മരിക്കുന്നതിന് മുമ്പ് കുട്ടി സ്പ്ലാഷ് പാർക്കിൽ കളിച്ചതായി മാതാപിതാക്കൾ അറിയിച്ചിരുന്നു. തുടർന്ന് ബ്രസോറിയയിലെ സ്പ്ലാഷ് പാർക്ക് അടച്ചു. ശുചീകരണം, പാചകം എന്നിവക്കായി പൊതുജലം ഉപയോഗിക്കുന്നത് താൽക്കാലികമായി വിലക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.