കാനഡയിൽ 'ശ്രീ ഭഗവദ്ഗീത' എന്ന് പേരിട്ട പാർക്കിനെതിരെ വംശീയ ആക്രമമെന്ന് ഇന്ത്യ; നിഷേധിച്ച് കാനഡ
text_fieldsടൊറന്റോ: ബ്രാംപ്ടൺ നഗരത്തിലെ 'ശ്രീ ഭഗവദ്ഗീത' എന്ന പേരിൽ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പാർക്കിൽ കനേഡിയൻ അധികൃതർ നശീകരണ പ്രവർത്തനങ്ങൾ നടത്തിയെന്ന ഇന്ത്യൻ ഹൈ കമീഷന്റെ വാദത്തെ കാനഡ തള്ളി. 'ശ്രീ ഭഗവദ്ഗീത' പാർക്കിനെതിരെ വംശീയ ആക്രമണം നടന്നു എന്ന് ആരോപിച്ച് സംഭവത്തെ അപലപിച്ച് ഇന്ത്യ രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കാനഡ നിഷേധവുമായി രംഗത്തെത്തിയത്. നേരത്തേ ട്രോയേഴ്സ് പാർക്ക് എന്നറിയപ്പെട്ടിരുന്ന പാർക്ക് സെപ്റ്റംബർ 28നാണ് ശ്രീ ഭഗവദ്ഗീതാ പാർക്ക് എന്ന് പുനർനാമകരണം ചെയ്തത്.
"ബ്രാംപ്ടണിലെ ശ്രീ ഭഗവദ്ഗീതാ പാർക്കിൽ നടന്ന വിദ്വേഷ കുറ്റകൃത്യത്തെ ഞങ്ങൾ അപലപിക്കുന്നു. കനേഡിയൻ അധികാരികളോടും പീൽ പൊലീസിനോടും അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു" -കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഞായറാഴ്ച ട്വീറ്റ് ചെയ്തു. എന്നാൽ, ഇന്ത്യ ആരോപിച്ചതുപോലെ പാർക്കിന് നേരെ വംശീയ അതിക്രമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പീൽ പൊലീസ് അധികൃതരും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.