ഇടവേളക്ക് ശേഷം വിദേശ സന്ദർശനത്തിന് ഷി ജിൻപിങ്, ബൈഡനെ കാണും
text_fieldsബെയ്ജിങ്: ചൈന കടുത്ത കോവിഡ് നിയന്ത്രണങ്ങളിലൂകെ കടന്നുപോകുന്നതിനാൽ പ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഏറെനാളായി വിട്ടുനിൽക്കുന്ന പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത ആഴ്ച വിദേശ സന്ദർശനത്തിന്. ഇന്തോനേഷ്യയിൽ നടക്കുന്ന ജി 20 യോഗത്തിലും തുടർന്ന് തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലും ഷി പങ്കെടുക്കും.
2021 ജനുവരിയിൽ ജോ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. ബൈഡനെ കൂടാതെ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, തായ്‍ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, സെനഗാൾ പ്രസിഡന്റ് മക്കി സാൽ, അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ് തുടങ്ങിയ നേതാക്കളെയും ഷി ഈ യാത്രയിൽ കാണും. 2020 ജനുവരിയിൽ അയൽരാജ്യമായ മ്യാൻമറിലേക്കാണ് ഏറ്റവും അവസാനമായി പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.