ഇസ്രായേലിൽ രണ്ടാമത്തെ മന്ത്രിയും പുറത്തേക്ക്? ഇറ്റമർ ബെൻഗ്വിറിനെതിരെ അറ്റോണി ജനറൽ; അട്ടിമറി ശ്രമമെന്ന് മന്ത്രി
text_fieldsജറൂസലം: പ്രതിരോധ മന്ത്രി യൊഅവ് ഗാലന്റിന് പിന്നാലെ മറ്റൊരു ഇസ്രായേൽ മന്ത്രിക്ക് കൂടി പദവി നഷ്ടപ്പെടാൻ വഴിയൊരുങ്ങുന്നു. തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിനെതിരെ ഇസ്രായേൽ അറ്റോർണി ജനറൽ രംഗത്തുവന്നതോടെയാണ് നീക്കം ശക്തമാകുന്നത്. മന്ത്രിയുടെ ഭരണകാലത്തെ നടപടികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറൽ ഗാലി ബഹാരവ് വ്യാഴാഴ്ച പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് കത്തയച്ചു. പൊലീസിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി വഴിവിട്ട് ഇടപെട്ടതായി കത്തിൽ വിവരിക്കുന്നുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസിന്റെ പ്രവർത്തരീതിക്ക് തുരങ്കം വെക്കുന്ന അനുചിതമായ ഇടപെടലുകളാണ് മന്ത്രി നടത്തിയതെന്നും എ.ജി ആരോപിച്ചു. പൊലീസിന്റെ പ്രവർത്തനത്തിൽ നിയമവിരുദ്ധമായി ഇടപെട്ട് നിയമനങ്ങൾ നടത്താനും ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും മന്ത്രി അധികാരം ദുരുപയോഗിക്കുന്നു, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിക്കുന്നു, ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്ന വാഹനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന മന്ത്രിസഭ ഉത്തരവുകൾ അവഗണിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ബെൻ ഗ്വിർ നിർദ്ദേശം നൽകുന്നു തുടങ്ങി മന്ത്രിയുടെ നിരവധി നിയമവിരുദ്ധ ഇടപെടലുകൾ അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി. അതേസമയം അറ്റോർണി ജനറൽ തനിക്കെതിരെ അട്ടിമറി ശ്രമം നടത്തുകയാണെന്നും അവരെ പിരിച്ചുവിടണമെന്നും ബെൻ ഗ്വീർ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.