ഇലോൺ മസ്കിന്റെ എ.ഐ ഫാഷൻ ഷോ; റാമ്പ് വാക്കിൽ അണിനിരന്ന് ലോക നേതാക്കന്മാർ
text_fieldsഇലോൺ മസ്കിന്റെ എ.ഐ ഫാഷൻ ഷോയിലൂടെ ലോക നേതാക്കന്മാരുടെ റാമ്പ് വാക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ എന്നിവർ ഉൾപ്പെടെയുള്ള ലോക നേതാക്കന്മാർ ഭാവിയെ സംബന്ധിച്ച വേഷത്തിൽ റാമ്പ് വാക് നടത്തുന്ന എ.ഐ വിഡിയോ ഇതിനോടകം 35 ദശ ലക്ഷത്തോളം വ്യൂസ് നേടി.
മസ്‌കിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട വിഡിയോയിൽ കമല ഹാരിസ്, ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്, ബരാക് ഒബാമ, പോപ്പ് ഫ്രാൻസിസ്, ടിം കുക്ക്, ഉത്തര കൊറിയയുടെ കിം ജോങ് ഉൻ, നാൻസി പെലോസി, ഷി ജിൻപിങ്, ജസ്റ്റിൻ ട്രൂഡോ, ബിൽ ഗേറ്റ്‌സ്, ഹിലാരി ക്ലിൻ്റൺ, മാർക്ക് സക്കർബർഗ് എന്നിവരും ഉൾപ്പെടുന്നു. കൂടാതെ ജെഫ് ബെസോസ്, ബെർണി സാൻഡേഴ്സ്, ബിൽ ഗേറ്റ്സ്, എലോൺ മസ്‌ക് എന്നിവർ റൺവേയിലൂടെ നടക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങൾ.
പഫർ ജാക്കറ്റ് ധരിച്ച മാർപാപ്പ കുരിശുമായി റാംപിൽ നടക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനാണ് തൊട്ടുപിന്നിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്ജ്വലവും ബഹുവർണ്ണവുമായ വസ്ത്രത്തിൽ ശ്രദ്ധേയനായി.
മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ യോദ്ധാക്കളുടെ പ്രചോദിത വസ്ത്രങ്ങൾ, ബാസ്‌ക്കറ്റ് ബോൾ വേഷം, ജനപ്രിയ ആനിമേഷൻ സീരീസിലെ വേഷം എന്നിവ ഉൾപ്പെടെ വിവിധ വസ്ത്രങ്ങളിൽ കാണപ്പെട്ടു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ലൂയിസ് വിറ്റൺ സ്യൂട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രസിഡന്റ് ബൈഡൻ സൺഗ്ലാസ് ധരിച്ച് വീൽചെയറിൽ വന്നു. ഫ്യൂച്ചറിസ്റ്റിക് ടെസ്‌ലയുടെയും എക്‌സിന്റെയും വസ്ത്രത്തിൽ ഒരു സൂപ്പർഹീറോയുടെ വേഷം ധരിച്ചായിരുന്നു മസ്കിന്റെ വരവ്.
എ.ഐ ഫാഷൻ വീക്ക് വീഡിയോയിലെ ഏറ്റവും കൗതുകകരമായ ഘടകങ്ങളിലൊന്ന് സമീപകാല മൈക്രോസോഫ്റ്റ് തകർച്ചയെക്കുറിച്ചുള്ളതാണ്. മുൻ മൈക്രോസോഫ്റ്റ് സി.ഇ.ഒ ബിൽ ഗേറ്റ്‌സിന്‍റെ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് ജൂലൈ 19-ന് ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് ഉപയോക്താക്കൾ നേരിട്ട വ്യാപകമായ പ്രശ്‌നത്തെ പരാമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.