നിർമിത ബുദ്ധി തൊഴിവസരത്തെ ബാധിക്കും; ആഗോളതലത്തിൽ 40 ശതമാനം തൊഴിലുകൾ നഷ്ടമായേക്കാം -ഐ.എം.എഫ് മേധാവി
text_fieldsന്യൂയോർക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) ആഗോള തൊഴിൽ സുരക്ഷക്ക് അപകടം സൃഷ്ടിക്കുമെന്ന് ഐ.എം.എഫ് മേധാവി. അതേസമയം ഉൽപാദനക്ഷമത വർധിപ്പിക്കാനും ആഗോളവളർച്ചക്ക് ഇന്ധനം നൽകാനും എ.ഐ വലിയ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതായും ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജീവ വിലയിരുത്തി.
വികസിത സമ്പദ് വ്യവസ്ഥകളിലെ 40 ശതമാനം തൊഴിലുകളെയും എ.ഐ ബാധിക്കും. അതിനാൽ വരുവർഷങ്ങൾ നിർണായകമായിരിക്കും. വികസ്വര രാജ്യങ്ങളിൽ എ.ഐയുടെ സ്വാധീനം കുറവായിരിക്കും. അവശേഷിക്കുന്ന 60 ശതമാനം തൊഴിലുകളും വികസ്വര സമ്പദ്‍വ്യവസ്ഥകളിലാണ്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലുകളിലാണ് എ.ഐ സ്വാധീനം വർധിക്കുകയെന്നും അവർ ചൂണ്ടിക്കാട്ടി. ചിലപ്പോൾ നിങ്ങളുടെ ജോലിതന്നെ അപ്രത്യക്ഷമായേക്കാം. അതല്ലെങ്കിൽ നിർമിത ബുദ്ധി നിങ്ങളുടെ ജോലിയിൽ മെച്ചമുണ്ടാക്കിയേക്കാം. രണ്ടിനും സാധ്യതയുണ്ട്. ചില ജോലികൾക്ക് എ.ഐ കാരണം വർധിച്ച ഉൽപ്പാദന ക്ഷമത തുണയാകും. അത്തരം ജോലിക്കാരുടെ ഉൽപ്പാദന ക്ഷമതയും വരുമാനവും വർധിക്കാനും സാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.