എൻജിൻ തകരാർ; കാനഡയിൽ ബോയിങ് 737 മാക്സ് വിമാനം വഴി തിരിച്ചുവിട്ടു
text_fieldsഒാട്ടവ: എൻജിനുകളിലൊന്നിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ ബോയിങ് 737 മാക്സ് വിമാനം വഴിതിരിച്ചുവിട്ടു. എയർ കാനഡയുടെ വിമാനമാണ് മോൺട്രിയലിലേക്കുള്ള യാത്രക്കിടെ എൻജിൻ തകരാറിനെ തുടർന്ന് ടൗസണിൽ ഇറക്കിയത്.
നേരത്തേ ബോയിങ് 737 മാക്സ് വിമാനങ്ങൾ തകർന്നുവീണ് 346 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ലോകത്തെ എതാണ്ട് എല്ലാ രാജ്യങ്ങളും ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
എന്നാൽ, ബോയിങ് വിമാനത്തിലെ തകരാറുകൾ പരിഹരിക്കുകയും കാനഡ 737 മാക്സിന് അനുമതി നൽകുകയും ചെയ്തിരുന്നു.
ഡിസംബർ 22ന് മോൺട്രിയലിലേക്കുള്ള യാത്രക്കിടെ എൻജിൻ തകരാറുണ്ടെന്ന സന്ദേശം പൈലറ്റിന് ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷിതമായി വിമാനം ടൗസണിലിറക്കി. എയർ കാനഡയാണ് കഴിഞ്ഞദിവസം ഇക്കാര്യങ്ങൾ അറിയിച്ചത്. ഇടതു എൻജിനിലാണ് പ്രശ്നമെന്നാണ് സൂചന.
അതേസമയം, അനുമതി ലഭിച്ചുവെങ്കിലും എയർ കാനഡ, വെസ്റ്റ്ജെറ്റ് തുടങ്ങിയ കാനഡയിലെ വിമാനക്കമ്പനികളൊന്നും വാണിജ്യ സർവിസുകൾക്കായി ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.