കോവിഡ് വാക്സിനെടുക്കാത്ത 800 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് എയർ കാനഡ
text_fieldsഒട്ടാവ: കോവിഡ് വാക്സിനെടുക്കാത്ത 800 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ. മറ്റൊരു കനേഡിയന്‍ എയര്‍ലൈനായ വെസ്റ്റ് ജെറ്റും 300 ജീവനക്കാരെ സമാന കാരണത്താൽ പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് കമ്പനികളും ഇതേ നടപടികളുമായി രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, നടപടിക്ക് പിന്നാലെ എയർ കാനഡയിലെ ഭൂരിഭാഗം ജീവനക്കാരും ഫെഡറൽ കോവിഡ് 19 നിയമങ്ങൾക്കനുസൃതമായി രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റുസ്സോ പറഞ്ഞു. ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഡിസംബര്‍ ഒന്ന് വരെ അധിക സമയവും നല്‍കിയിട്ടുണ്ട്.
"ഞങ്ങളുടെ ജീവനക്കാർ അവരുടെ പങ്ക് നിർവ്വഹിച്ചു, ഇപ്പോൾ 96 ശതമാനത്തിലധികം പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്ത അല്ലെങ്കിൽ മെഡിക്കൽ അല്ലെങ്കിൽ മറ്റ് അനുവദനീയമായ ഇളവുകൾ ഇല്ലാത്ത ജീവനക്കാരെ നിർബന്ധിതമായി ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്," -റൂസോ പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എയർ, റെയിൽ, ഷിപ്പിംഗ് കമ്പനികളോട് ഒക്ടോബർ 30-നകം ജീവനക്കാർക്കായി വാക്സിനേഷൻ പോളിസികൾ രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. പ്രത്യേകിച്ചും, എയർലൈൻ മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മറ്റൊരു കനേഡിയന്‍ എയര്‍ലൈനായ വെസ്റ്റ് ജെറ്റും 300 ജീവനക്കാരെ സമാന കാരണത്താൽ പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് കമ്പനികളും ഇതേ നടപടികളുമായി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.