Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അനിശ്​ചിതത്വങ്ങൾക്കൊടുവിൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ ഇന്ത്യയിലേക്ക് വിമാനം​ പുറപ്പെട്ടു

text_fields
bookmark_border
അനിശ്​ചിതത്വങ്ങൾക്കൊടുവിൽ  അഫ്​ഗാനിസ്​താനിൽ നിന്ന്​ ഇന്ത്യയിലേക്ക് വിമാനം​ പുറപ്പെട്ടു
cancel

കാബൂൾ: മണിക്കൂറുകൾ നീണ്ട അനിശ്​ചിതത്വത്തിനൊടുവിൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക്​ പുറപ്പെട്ടു. 129 യാത്രക്കാരുമായി എയർ ഇന്ത്യയുടെ എയർബസ്​ എ 320 വിമാനമാണ്​ തലസ്ഥാനമായ കാബൂളിൽ നിന്ന്​ ഡൽഹിയിലേക്കാണ്​​ പുറപ്പെട്ടത്​. രാത്രിയോടെ വിമാനം ഡൽഹിയിലെത്തും.

ഞായറാഴ്ച ഉച്ചക്ക്​ 12.43ന്​ ഡൽഹിയിൽ നിന്ന്​ ​പുറപ്പെട്ട വിമാനം രണ്ട്​ മണിക്കൂർ വൈകിയാണ്​ കാബൂളിൽ ഇറങ്ങിയത്​. 40 പേരുമായാണ്​​ വിമാനം കാബൂളിലേക്ക്​ വന്നത്​​. 162 യാത്രക്കാരുമായി മടങ്ങുമെന്നാണ്​ അധികൃതർ അറിയിച്ചിരുന്നതെങ്കിലും 129 യാത്രക്കാരാണ്​ നിലവിൽ വിമാനത്തിലുള്ളത്​.

ലാൻഡിങ്ങിന്​ ക്ലിയറൻസ്​ ലഭിക്കാത്തതിനെ തുടർന്നാണ്​ എയർ ഇന്ത്യ വിമാനം കാബൂളിൽ ഇറങ്ങാൻ വൈകിയതെന്നാണ്​ സൂചന. ഇതേ സമയം തന്നെ എമിറേറ്റ്​സ്​ വിമാനത്തിനും ലാൻഡിങ്ങിന്​ ക്ലിയറൻസ്​ ലഭിച്ചിരുന്നില്ല. റൺവേയിൽ മറ്റൊരു വിമാനമുണ്ടായതാണ്​ പ്രശ്​നത്തിന്​ കാരണമെന്ന്​ പറയുന്നു.

പിന്നീട്​ വിമാനം സുരക്ഷിതമായി ലാൻഡ്​ ചെയ്​തുവെന്ന്​ സർക്കാർ അറിയിച്ചു. അഫ്​ഗാനിസ്​താനുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമാണ്​ എയർ ഇന്ത്യ കാബൂളിലേക്ക്​ സർവീസ്​ നടത്തുന്നത്​. അതേസമയം, അഫ്​ഗാനിസ്​താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന്​ പൂർണ്ണ സഹകരണമുണ്ടാവുമെന്ന്​ എയർ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയും അറിയിച്ചു. നിലവിൽ എയർ ഇന്ത്യ മാത്രമാണ്​ കാബൂളിലേക്ക് ഇന്ത്യയിൽ നിന്നും​ സർവീസ്​ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabulDelhiAir India
News Summary - Air India Flight Takes Off From Kabul, to Reach Delhi Tonight
Next Story