ദമ്പതികളുടെ ദൃശ്യങ്ങൾ മൂന്ന് ദിവസം രഹസ്യമായി പകർത്തി; എയർബിഎൻബിക്കെതിരെ കേസ്, ഒടുവിൽ ട്വിസ്റ്റ്
text_fieldsവാഷിങ്ടൺ: താമസസ്ഥലങ്ങൾ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ എയർബിഎൻബിക്കെതിരെ പരാതിയിൽ മധ്യസ്ഥനെ നിയോഗിക്കാൻ കോടതി ഉത്തരവ്. എയർബിഎൻബിയിൽ രജിസ്റ്റർ ചെയ്ത കെട്ടിടത്തിൽ താമസിച്ചപ്പോൾ മൂന്ന് ദിവസം തങ്ങളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെന്നായിരുന്നു ദമ്പതികളുടെ പരാതി. എന്നാൽ, കേസ് മധ്യസ്ഥന് വിടാൻ ഫ്ലോറിഡ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
എയർബിഎൻബിയുടെ വ്യവസ്ഥകൾ പ്രകാരം താമസത്തിനിടെയുണ്ടാവുന്ന തർക്കങ്ങളിൽ തീരുമാനമെടുക്കേണ്ടത് ജഡ്ജിയല്ല, മധ്യസ്ഥനാണ്. ഇതുപ്രകാരമാണ് ഇതുസംബന്ധിച്ച കേസ് മധ്യസ്ഥന് കോടതി കൈമാറിയത്.
ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ വിജയമാണ് കോടതി വിധിയെന്നാണ് വിലയിരുത്തൽ. ജോൺ, ജാനേ ഡോ എന്നീ ദമ്പതികളാണ് എയർബിഎൻബിയുടെ സ്ഥലത്ത് താമസിച്ചത്. മൂന്ന് ദിവസത്തെ താമസത്തിനിടെ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയെന്ന് എയർബിഎൻബിയോട് പരാതി പറഞ്ഞിരുന്നുവെങ്കിലും അതിൽ നടപടിയുണ്ടായില്ലെന്ന് ദമ്പതികൾ വ്യക്തമാക്കി. തുടർന്നായിരുന്നു കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.